റെസ്‌ക്യൂ ട്രോമാ കെയര്‍ പരിശീലനത്തിനു നാദാപുരത്ത് തുടക്കമായി

By | Monday September 16th, 2019

SHARE NEWS

നാദാപുരം ; നാദാപുരം നിയോജകമണ്ഡലം  കീഴില്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്കുളള റെസ്‌ക്യൂ ട്രോമാകെയര്‍ പരിശീലനത്തിനു നാദാപുരത്ത് തുടക്കമായി .  പദ്ധതിയുടെ ഉദ്ഘാടനം പാറക്കല്‍ അബ്ദുല്ല എം.എല്‍.എ. നിര്‍വഹിച്ചു. വെള്ളപ്പൊക്കം, തീപ്പിടിത്തം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുള്ള പരിശീലനമാണ് വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്ക് നല്‍കുന്നത്.

നിയോജകമണ്ഡലത്തിലെ 200-ഓളം പേര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. മണ്ഡലം ജനറല്‍സെക്രട്ടറി കെ.എം. സമീര്‍ അധ്യക്ഷം വഹിച്ചു. സി.കെ. നാസര്‍, ഷെഫീഖ് വാച്ചാല്‍, ഹാരിസ് കൊത്തിക്കുടി, ആര്‍. നൗഷാദ്, കെ. മുഹമ്മദ്സാലി എന്നിവര്‍ സംസാരിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്