നാദാപുരം: കെ.പി.എസ്. ടി.എ അരൂർ ബ്രാഞ്ച് കമ്മിറ്റി സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് യാത്രയയപ്പ് നൽകി.
കെ.പി.എസ്. ടി.യു മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.ദാമു മാസ്റ്റർ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് പ്രസിഡണ്ട് കെ. ജ്യോതിലക്ഷ്മിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ റവന്യുജില്ലാ ട്രഷറർ പി.സോമൻ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി.
വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഏ.വി.ശശീന്ദ്രൻ, പി.ശിവദാസൻ, ഉപജില്ലാ സെക്രട്ടറി ബിജേഷ് വി..എം, ബ്രാഞ്ച് സെക്രട്ടറി അനൂപ് പി.എസ്. ഉപജില്ലാ കമ്മിറ്റി അംഗം രജീന്ദ്രനാഥ് എം.കെ വിരമിക്കുന്ന അധ്യാപകരായ പ്രേമൻ തോട്ടോളി, ബാബു താനക്കണ്ടി, പി.കെ. ജ്യോതികുമാർ എന്നിവർ സംസാരിച്ചു.