ആഗ്രഹങ്ങളുടെ ചിറകില്‍ റിസ്‌വാൻ പറക്കുകയാണ് ; വഴിയില്‍ തളരുന്നവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന്

By | Wednesday January 2nd, 2019

SHARE NEWS

 

Loading...

നാദാപുരം : ഇത്‌ ഇയ്യങ്കോട്‌ സ്വദേശികളായ റിയാസ്‌ ജസീല ദമ്പദികളുടെ മൂത്തമകൻ റിസ്‌വാൻ. ആഗ്രഹങ്ങളുടെ ചിറകില്‍ റിസ്‌വാൻ പറക്കുകയാണ്,വഴിയില്‍ തളരുന്നവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് . വൈകല്ല്യങ്ങളോട്‌ പൊരുതി ജീവിച്ചു കാണിക്കാൻ റിസ്‌വാൻ നമുക്ക് മാതൃകയാകുകയാണ്.

കുട്ടികളെ എന്നും സ്നേഹത്തോടെയും വാത്സല്ല്യത്തോടയും കാണുന്ന മജിക്ഷ്യന്‍ ഗോപിനാദ്‌ മുതുകാടിന്റെ നേതൃത്തത്തിലുള്ള  കലാസം ഘത്തിലെ അംഗമാണ് ഈ നാദാപുരത്തെ കൊച്ചു മിടുക്കന്‍ .

തണൽ’ ബഹ്‌റൈൻ ചാപ്റ്റർ ‘സമത്വം ഭിന്നശേഷിക്കാർക്കും’ സന്ദേശമുയർത്തി 2019 ജനുവരി 9,10,11,12 തീയ്യതികളിൽ തണൽ ഭിന്നശേഷി അവതരിപ്പിക്കുന്ന “ചിരിയിലേക്കുള്ള ദൂരം” എന്ന സാമൂഹിക ബോധവൽകരണ നാടകം ബഹ്‌റൈനിലെ വിവിധ വേദികളിൽ അരങ്ങേറും . ചിരിയിലേക്കുള്ള ദൂരത്തിലെ ഒരു പ്രധാന  കഥാപാത്രത്തിന് റിസ്‌വാൻ  ജീവന്‍ പകരുന്നുണ്ട് .

കലാവാസന എന്നത് ദൈവത്തിന്‍റെ അമൂല്യമായ വരദാനമാണ് റിസ്‌വാന്   അനുഗ്രഹമാകുന്നത് .

സ്കൂൾ ജീവിതത്തിന്റെ ഓട്ടപാച്ചിലിൽ സ്വ കഴിവുകളെല്ലാം മറവിയുടെ അന്തരാളത്തിലേക്ക് മാറ്റി  ജീവിക്കാതെ സ്വന്തം വൈകല്ല്യങ്ങളോട്‌ പൊരുതി ജീവിച്ചു കാണിക്കാൻ കഴിയുമെന്ന് റിസ്‌വാൻ ഇതിനകം തെളിയിച്ച്‌കഴിഞ്ഞു .

ബഹറൈൻ പര്യടനം കഴിഞ്ഞു താമസിയാതെ തന്നെ റിസ്‌വാന്‍ ഖത്ത റിലേക്കും പറക്കും .

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്