കല്ലാച്ചി – ഈശ്വരം പുറത്ത് റോഡ് നിര്‍മ്മാണം എങ്ങുമെത്താതെ

By | Saturday November 16th, 2019

SHARE NEWS

നാദാപുരം : നാദാപുരം ഗ്രാമപഞ്ചായത്തിലെ 10 വാര്‍ഡിലെ കല്ലാച്ചി – ഈശ്വരംപുറത്ത് റോഡ് നിര്‍മ്മാണം എങ്ങുമെത്തതെ. 4 വര്‍ഷം മുമ്പ് റോഡിന്റെ സോളിംഗ് പ്രവൃത്തികള്‍ പൂര്‍ത്തികരിച്ചെങ്കിലും ടാറിംഗ് ഇതു വരെ നടത്തിയിട്ടില്ല.

കല്ലാച്ചി ടൗണിനെയും കുറ്റിപ്രം കവാത്തുമ്മല്‍ പീടികയേയും എളുപ്പ വഴി ബന്ധപ്പിക്കുന്ന റോഡാണിത്. 2014- 2015 പദ്ധതി വര്‍ഷത്തില്‍ അന്നത്തെ വൈസ് പ്രസിഡന്റ് പി വി ജയലക്ഷ്മി ടീച്ചര്‍ വാര്‍ഡിനെ പ്രതിനിധീകരിക്കുമ്പോഴാണ് റോഡ് നിര്‍മ്മാണം തുടങ്ങിയത്. 700 മീറ്റര്‍ റോഡില്‍ പാലോള്ള കാട്ടില്‍ പ്രദേശം വരെ ടാറിംഗ് ചെയ്തിട്ടുണ്ട്.

തുടര്‍ന്ന് കല്ലാച്ചി ടൗണ്‍ വരെയുള്ള പ്രദേശമാണ് ടാറിംഗ് നടത്താനുള്ളത്. ജനപ്രതിനിധികള്‍ റോഡ് നിര്‍മ്മാണത്തിന് അനകൂലമായി സമീപനം സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുട
െ  പരാതി.

വികസനം സ്വപ്‌നം കണ്ട് റോഡിനായി സ്ഥലം വിട്ടു കെടുത്തവരെ അധികൃതര്‍ വഞ്ചിച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്