റോഡ് വിവാദം; നാദാപുരം പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വാർഡ് മെമ്പറും അസിസ്റ്റന്റ് സെക്രട്ടറിയും തമ്മിൽ വാക്കേറ്റം

By | Saturday October 19th, 2019

SHARE NEWS

നാദാപുരം:  ഗവ. താലൂക്ക് ആശുപത്രി പരിസരത്ത് പൊതു വഴി കയ്യേറി റോഡ് നിർമ്മിച്ചെന്ന പരാതിയിൽ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ ബഹളം. വാർഡ് മെമ്പർ വി എ അമ്മദ് ഹാജിയും അസിസ്റ്റന്റ് സെക്രട്ടറിയും തമ്മിലാണ് വാക്കേറ്റം നടന്നത്.

നാദാപുരത്തെ സ്വകാര്യ വ്യക്തികൾ അവരുടെ സ്ഥലത്തോടെ ചേർന്ന് പൊതുവഴി കൂടി കെട്ടിപ്പൊക്കിയത് പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് വാർഡ് മെമ്പർ ഹരജി നൽകിയത്.

എന്നാൽ, ഹരജി യോഗത്തിൽ വായിച്ച ശേഷം ഇത് സംബന്ധിച ഫയലുകൾ കൈകാര്യം ചെയ്ത സെക്രട്ടറി അവധിയായതിനാൽ തനിക്ക് ഇക്കാര്യത്തിൽ തീരുമാനം പറയാൻ കഴിയില്ലെന്ന് അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റവും ബഹളവും ഉണ്ടാവുകയായിരുന്നു. എന്നാൽ, പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള ഭരണ സമിതിയിലെ മറ്റ് അംഗങ്ങൾ ഇക്കാര്യത്തിൽ ഇടപെട്ടില്ല.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്