കോടികള്‍ വെള്ളത്തില്‍; വളയത്ത് റോഡ് പ്രവർത്തി അവതാളത്തിലായി നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

By | Saturday April 13th, 2019

SHARE NEWS

 

Loading...

നാദാപുരം : സർക്കാർ നാലര കോടി രൂപ അനുവദിച്ച  റോഡ് പ്രവൃത്തി അവതാളത്തിലായി നാട്ടുകാർ പ്രക്ഷോഭത്തിലേക്ക് .

വളയം -നിരവ് -പുതുക്കയം റോഡിന്റെ വീതി കൂട്ടൽ ഉൾപ്പെടെയുള്ള ജോലികളും  ടാറിംഗ്  പ്രവര്‍ത്തിയും  നിലവാരവുമില്ലാത്ത രീതിയിൽ നടക്കാൻ തുടങ്ങിയിട്ട് നാളേറെയായി .

ഇതുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഇ കെ  വിജയന്‍ എം എല്‍ എ വകുപ്പ് മേധാവികളുടെയും കരാറുകാരനെയും ഉൾപ്പെടുത്തി യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തിയെങ്കിലും പണി ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയാണ് .

റോഡിന്റെ ഡ്രൈനേജ് ജോലികളും ഫില്ലിംഗ് ജോലികളും ഗുണനിലവാരം തീരെ കുറഞ്ഞ രീതിയിലാണെന്ന് നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു .

റോഡിനിരു വശവുമുള്ള ഇലക്ട്രിക്ക് പോസ്റ്റുകളും ,മരങ്ങളും മാറ്റാതെ ടാറിംഗ് പ്രവർത്തി തുടങ്ങുകയും ചെയ്തിട്ടുണ്ട് .
റോഡ് പണിയിലെ വലിയ തോതിലുള്ള അപാകതകൾ ചൂണ്ടിക്കാട്ടി ജനങ്ങളെ സംഘടിപ്പിച്ചു യോഗം ചേർന്ന് ഒപ്പുശേഖരണം നടത്തി വകുപ്പ് മന്ത്രിക്കും വിജിലൻസിനും പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്