നാദാപുരം: കല്ലാച്ചിയിലെ വസ്ത്ര വ്യാപാര കടയിലെ ക്യാഷ് കൗണ്ടറില്‍ നിന്ന് പണം മോഷ്ടിച്ച കുട്ടികള്ളന് സിസിടിയില്‍ കുടുങ്ങി.
വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മോഷണ വിവരം പുറത്തായതോടെ പണം തിരിച്ചു നല്കി ഒത്തു തീര്‍പ്പ്.
പ്രായപൂര്‍ത്തിയാവാത്ത കുട്ടി ആയതിനാല്‍ പോലീസില്‍ പരാതി നല്‍കുന്നില്ലെന്നും കടയുടമ പറഞ്ഞു.
കല്ലാച്ചി ശ്രേയസ് വസ്ത്ര വ്യാപാര ശാലയിലാണ് ഞായറാഴ്ച മോഷണം നടന്നത്.
ഉച്ചയ്ക്ക് 1.45നാണ് മോഷണം. ഈ സമയത്ത് ക്യാഷ് കൗണ്ടറില്‍ ഉള്ളവര്‍ മുകളിലേത്തെ നിലയില്‍ പോയതായിരുന്നു.
മേശ വലിപ്പില്‍ പണം എടുത്ത് പാന്റിന്റെ കീശയിലേക്ക് തിരികുന്നത് 16 കാരന്റെ ദൃശ്യം ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
തിങ്കളാഴ്ച കുട്ടി മോഷ്ടാവിന്റെ ബന്ധുക്കളും കടയുടമയും ഒത്തുതീര്‍പ്പിലെത്തി.