Categories
Latest

വീണ്ടും കവർച്ച ; കുമ്മങ്കോട് ക്ഷേത്ര ഭണ്ഡാരം തകർത്ത് മോഷണം

നാദാപുരം : ദിവസങ്ങളുടെ ഇടവേളയിൽ നാദാപുരം മേഖലയിൽ വീണ്ടും വീണ്ടും കവർച്ച. കുമ്മങ്കോട് ക്ഷേത്ര ഭണ്ഡാരം തകർത്ത് മോഷണം ഭണ്ഡാരം തകർത്തു.

കുമ്മങ്കോട് കോട്ടാല ത്താഴക്കുനി അയപ്പ ഭജനമഠത്തിന്റെ റോഡരികിൽ സ്ഥാപിച്ച ഭണ്ഡാരം കുത്തിപ്പൊട്ടിച്ച നിലയിൽ കണ്ടെത്തിയത്. ഭണ്ഡാരം തകർക്കാനുപയോഗിച്ച മുട്ടി സമീപത്ത് കണ്ടെത്തി.നേരത്തെ നിരവധി തവണ തകർത്ത ഭണ്ഡാരമാണിത്.

ഈയടുത്ത് ഇതിന്റെ മുകളിലെ മകുടം തകർത്തിരുന്നു. കഴിഞ്ഞ ദിവസം വളയം – ചെക്യാട് റോഡിൽ കളരിമുക്കിൽ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

കളരിമുക്ക് റോഡരികിലെ മുത്തപ്പൻ മടപ്പുരയുടെ ഭണ്ഡാരമാണ് ശനിയാഴ്ച രാത്രിയോടെ അജ്ഞാതർ കുത്തിത്തുറന്ന് പണം കവർന്നത്.
ഞായറാഴ്ച രാവിലെ പരിസരവാസികൾ സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

വളയം സി.ഐ. പി.കെ. ധനഞ്ജയബാബുവിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം തുടങ്ങിയത്. ബാലുശ്ശേരിയിൽനിന്ന് വന്ന ഡോഗ് സ്ക്വാഡ് മണംപിടിച്ച ശേഷം ഭണ്ഡാരത്തിന് സമീപത്തെ ഇടവഴിയിലൂടെ അല്പദൂരം സഞ്ചരിച്ച് നിന്നു. വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

ഏകദേശം ആറായിരത്തിൽപ്പരം രൂപ കവർന്നതായി മടപ്പുര ഭാരവാഹികൾ പരാതിയിൽ പറയുന്നു. എസ്.ഐ. ആർ.സി. ബിജുവും പോലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP