Categories
nadapuram

തൂണേരിയിലെ കവർച്ച; വീടിനകത്ത് ഉപേക്ഷിച്ച വസ്ത്രം പരിശോധനക്കയച്ചു

നാദാപുരം: തൂണേരിയിൽ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണാഭരണവും 5000 രൂപയും മോഷ്ടിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

വേറ്റുമ്മലിൽ സംസ്ഥാന പാതയ്ക്ക് സമീപത്തെ പ്രവാസി കാട്ടിൽ യൂസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. യൂസഫിന്റെ ഭാര്യയും മകന്റെ ഭാര്യയും ഞായറാഴ്ച വൈകിട്ട് തൊട്ടടുത്തുള്ള ബന്ധുവീട്ടിൽ മരണാനന്തര ചടങ്ങിനുപോയ സമയത്താണ് കവർച്ച.

തിങ്കളാഴ്‌ച രാവിലെ ഒമ്പതരയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീട്ടിന്റെ ഗ്രിൽസ് പൊളിച്ച നിലയിലായിരുന്നു. മുൻഭാഗത്തെ വാതിൽ കുത്തിത്തുറന്നാണ്‌ വീടിനകത്തെ അലമാരയിൽ സൂക്ഷിച്ച പണവും സ്വർണവും കവർന്നത്.

ഇതോടൊപ്പം നേർച്ചപ്പെട്ടിയിൽ സൂക്ഷിച്ച പണവും നഷ്ടപ്പെട്ടു. വീടിനകത്ത് ഉപേക്ഷിച്ച നിലയിൽ ഒരു വസ്ത്രം കണ്ടെത്തി ഇത് ഫോറൻസിക്ക് പരിശോധനക്കയച്ചു.ബാലുശേരിയിൽനിന്നെത്തിയ ഡോഗ് സ്ക്വാഡിലെ ബോണി വീട്ടിൽനിന്ന് മണം പിടിച്ച് സമീപത്തെ വർക്ക് ഷോപ്പിനടുത്തുനിന്നിരുന്നു.

വിരലടയാള വിദഗ്ധരും സ്ഥലത്തുനിന്ന് വിരലടയാളം ശേഖരിച്ചു. ഇതിൻ്റെ പരിശോധനയും തുടങ്ങിയതായി
നാദാപുരം സി ഐ. സുനിൽകുമാർ പറഞ്ഞു. എസ്ഐ പി എം സുനിൽകുമാർ, എസ്ഐ വി വി ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Robbery in Thuneri; Clothes left inside the house were sent for inspection

NEWS ROUND UP