Categories
Latest

സ്നേഹസാന്ത്വനമായി മൂന്നുദിവസംകൊണ്ട് പത്തുലക്ഷം രൂപ; നന്ദിയറിയിച്ച് ദീപാജോസഫ്

നാദാപുരം : മകളുടെ ജീവൻ രക്ഷിക്കാൻ കൈതാങ്ങായ നാടിന് നന്ദി പറഞ്ഞ് ആ ബുലൻസ് ഡ്രൈവറായ അമ്മ.

അണലിയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ മകളുടെ ചികിത്സയ്ക്ക് സഹായവുമായെത്തിയവർക്ക് എല്ലാം ദീപാജോസഫ് നന്ദിയറിയിച്ചു.

സുമനസ്സുകളുടെ സ്നേഹസാന്ത്വനമായി മൂന്നുദിവസംകൊണ്ട് പത്തുലക്ഷം രൂപയാണ് സ്വരൂപിച്ചത്.

ചികിത്സയ്ക്കാവശ്യമായ തുക ലഭിച്ചതിനാൽ ഇനി പണമയക്കേണ്ടെന്ന് ദീപ അഭ്യർഥിച്ചു.

Read More : ദീപ ജോസഫിന്റെ മകളുടെ ജീവൻ രക്ഷിക്കാൻ ഒറ്റ മനസ്സായി നാടും സഹപ്രവർത്തകരും

നാദാപുരം വിലങ്ങാട് സ്വദേശിയായ ദീപയുടെ മകൾ എയ്ഞ്ചൽ മരിയ(13)ക്ക് കഴിഞ്ഞ മാസം 30-നാണ് ഇരിട്ടിയിലെ പിതാവിന്റെ വീടിനടുത്തുനിന്ന് അണലിയുടെ കടിയേറ്റത്.

കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച എയ്ഞ്ചലിന്റെ ചികിത്സയ്ക്ക് 10 ലക്ഷം രൂപയോളം ചെലവുവരുമെന്നായതോടെയാണ് കുടുംബം സഹായം തേടിയത്.

സാമൂഹിക മാധ്യമങ്ങളും പത്രങ്ങളും മുഖേനയുള്ള അഭ്യർഥന ഏറ്റെടുത്ത് ആംബുലൻസ് ഡ്രൈവർമാരുടെ സംഘടനകൾ, ഡ്രൈവർമാർ, ക്ലബ്ബുകൾ, സ്കൂളുകൾ, വ്യക്തികൾ തുടങ്ങിയവരെല്ലാം ധനസമാഹരണത്തിന് മുന്നിട്ടിറങ്ങി.

മകളുടെ ആരോഗ്യ നില മെച്ചപ്പെട്ടതിനാൽ ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷയെന്ന് ദീപാ ജോസഫ് പറഞ്ഞു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Rs 10 lakh for three days as love consolation; Thank you Deepajosef

NEWS ROUND UP