Categories
NADAPURAM

സനിലയ്ക്ക് കൈപത്തി; അശ്വനി പിൻമാറണമെന്ന് – കോൺഗ്രസ്സ് നേതൃത്വം

 നാദാപുരം: വളയം പഞ്ചായത്തിലെ ഒന്നാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി തറോകണ്ടിയിൽ പി പി സനില തന്നെയാണെന്ന് കോൺഗ്രസ്സ് ജില്ലാ നേതൃത്വം.

സനിലക്ക് കൈപത്തി ചിഹ്നം അനുവദിക്കാനും കെ.പി സി സി ജനറൽ സെക്രട്ടറി അഡ്വ.പ്രവീൺ കുമാർ, കെ.പി. സി.സി നിർവ്വാഹക സമിതി അംഗം സി വി കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന യോഗം തീരുമാനിച്ചു.

യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ. എ സജീവൻ, ഡിസിസി മെമ്പർ ഇ കെ ചന്തമ്മൻ മണ്ഡലം പ്രസിഡൻ്റ് സി. ചന്ദ്രൻ മാസ്റ്റർ , സി എച്ച് ബാബുരാജ് ,കെ.ടി രാമചന്ദ്രൻ ,പി കെ. ശങ്കരൻ എന്നിവർ പങ്കെടുത്തു.

കോൺഗ്രസ്സ് പതിറ്റാണ്ടുകളായി കൈവശം വച്ചു വരുന്ന ഒന്നാംവാർഡിൽ ഇത്തവണ ഔദ്യോഗിക സ്ഥാനാർത്ഥിയായി പി.പി സനില തറോകണ്ടിയാണ് മത്സരിക്കുന്നത് എന്ന് ഇതോടെ ഉറപ്പായി.

വാണിയം വീട്ടിൽ ഷിജിന അനിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി.മുതിന്ന ബിജെപി പ്രവർത്തക വി കെ ലീലയാണ് ഇവിടെ എൻ ഡി എക്ക് വേണ്ടി മത്സരിക്കുന്നത്.

അറുപതോളം യുഡിഎഫ് പ്രവർത്തകർ പങ്കെടുത്ത യോഗമാണ് പ്രാദേശിക കോൺഗ്രസ്സ് നേതാവ് പി.പി രവീന്ദ്രൻ്റെ മകളും കെ.എസ് യു പ്രവർത്തകയുമായ അശ്വനിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ഇതോടെ അശ്വനി വിമത സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി.എന്നാൽ നേതൃത്വം ചർച്ച നടത്തിയതോടെ പലരും കൂറ് മാറിയതായും അറിയുന്നു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP