സാരഥി കൂടെയുണ്ട്; ഒടുവിൽ ചന്ദ്രന്റെ സ്വപ്നമായിരുന്ന കിണറിൽ തെളിനീർ കണ്ടു

By | Saturday August 1st, 2020

SHARE NEWS


വളയം: മഴക്കാലത്തും കുടിവെള്ളത്തിന് ക്ഷാമം അനുഭവിക്കുന്ന കുടുംബത്തിന്റെ കിണർ എന്ന സ്വപ്നം യാഥാർഥ്യമാക്കി സാരഥി മഞ്ചാന്തറ പ്രവർത്തകരും നാട്ടുകാരും.

വളയം മഞ്ചാന്തറയിലെ സാരഥി ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്ബാണ് പ്രദേശവാസിയായ കിണറ്റിൽ പിലാവുള്ള പറമ്പത്ത് ചന്ദ്രന് കിണർ നിർമിച്ചുനൽകാൻ മുൻകൈ എടുത്തത്.

ശാരീരികഅവശതകൾ നേരിടുന്ന ചന്ദ്രന് മറ്റ് ജോലിക്കൊന്നും പോകാൻ കഴിയാത്ത സ്ഥിതിയാണ്. ലോട്ടറി വിൽപ്പനയിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലൂടെയാണ് ഉപജീവനം നടത്തുന്നത്. കെട്ടുറപ്പുള്ള വീടോ കിണറോ ഇല്ലാതിരുന്ന കുടുംബം ദിനം പ്രതി പ്രതി വെള്ളത്തിനായി അയൽവാസികളെയായിരുന്നു ആശ്രയിച്ചിരുന്നത്.

കല്പണിക്കാരും കിണറുപണിക്കരും ഓരോ ദിവസം മാറി മാറി നിന്നാണ് 16 കോൽ താഴ്ചയുള്ള കിണർ നിർമ്മാണത്തിലാണ് ഏർപ്പെട്ടത് .

കെ.പി. സജീവൻ, കെ.പി. ചന്ദ്രൻ, കെ.പി. അശോകൻ, എ.പി. ജിതേഷ്, കെ. കുമാരൻ, വി.പി. ബാലൻ, ബാബു എൻ.പി, എൻ. ലിജേഷ്, മഹേഷ് എന്നിവരാണ് നിർമാണത്തിന് മുൻകൈ എടുത്തത്

Read more at: https://www.mathrubhumi.com/kozhikode/news/01aug2020-1.4945999

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്