ശിഹാബ് തങ്ങളുടെ ഓർമകൾക്ക് ചിറക് വെച്ച് സത്യൻ നീലിമയുടെ ഓയിൽ പെയിന്റിംഗ്

By | Friday August 2nd, 2019

SHARE NEWS

നാദാപുരം:  രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം വരച്ച് സർക്കാർ ഓഫിസുകൾക്ക് നൽകി ശ്രദ്ധേയനായ ചിത്രകാരൻ ശിഹാബ് തങ്ങളുടെ ഓർമ്മകൾക്ക് ഓയിൽ പെയിന്റ് ചിത്രങ്ങളിലൂടെ ജീവൻ നൽകുകയാണ്. ഗാന്ധിജിയുടെ മനോഹരമായ ചിത്രം ആവശ്യമുള്ള എല്ലാ സർക്കാർ ഓഫിസുകളിലും കഴിഞ്ഞ രണ്ട് വർഷത്തോളമായി ചിത്രകലാധ്യാപകനായ സത്യൻ നൽകി വരികയാണ് .

സംസ്ഥാനത്തിലെ എല്ലാ ലീഗ് ഓഫിസുകളിലും മഹാനായ ശിഹാബ് തങ്ങളുടെ ഓയിൽ പെയിന്റ് ചിത്രം കൊടുക്കാനാണ് പുതിയ തീരുമാനം ഇതിന്റെ ഉദ്ഘാടന കർമ്മം ഇന്ന് കുറ്റ്യാടി തളിക്കരയിൽ നടക്കുന്ന ശിഹാബ് തങ്ങൾ അനുസ്മരണത്തിൽ മകൻ മുനവർ അലി ശിഹാബ് തങ്ങൾക്ക് പിതാവിന്റെ ചിത്രം നൽകിയാണ് നിർവ്വഹിക്കുന്നത്. കേൻവാസിൽ എണ്ണച്ചായത്തിൽ വരച്ചെടുക്കുന്ന ഒരോ ചിത്രത്തിനും ഏകദ്ദേശം 3000 രൂപയോളം ചെലവ് വരും ഭാരിച്ച ഈ സാമ്പത്തിക ബാധ്യത ഏറ്റടുക്കാൻഏതങ്കിലും സഘടനയോ സ്ഥാപനങ്ങളോ വരുമെന്ന പ്രതീക്ഷയിലാണ് ഈ ചിത്രകാരൻ .

ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂളിലെ ചിത്രകലാധ്യാപകനായ സത്യൻ ഇതിനകം ഇ എം സ്, മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാം, വി എസ് അച്ചുതാനന്ദൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ,മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി കുഞ്ഞാലികുട്ടി, TM ജേക്കബ്, വി എം സുധീരൻ, മന്ത്രി TP രാമകൃഷ്ണൻ, മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രർ, ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, മുൻ ജില്ലാ കലക്ട്രർ എൻ പ്രശാന്ത് ,പ്രശസ്തമ ജീഷൻ മുതക്കാട്, അക്ബർ കക്കട്ടിൽ തുടങ്ങി. നൂറിലധികം രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖരുടെ ചിത്രം വരച്ച് ഇതിനകം സത്യൻ ജനശ്രദ്ധ നേടിയിരുന്നു.

മനുഷ്യരുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും രൂപം ഗ്രാറൈറ്റിൽ നിർമിച്ചും ശ്രദ്ധ നേടിയിട്ടുണ്ട് .ആകർഷകങ്ങളായ മുപ്പതോളം ശിൽപങ്ങളാണ് കരവിരുതിൽ രൂപമെടുത്തത് . 9446888310

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്