തൂണേരിയില്‍ പട്ടികജാതി പ്രൊമോട്ടര്‍ നിയമനം അപേക്ഷ ക്ഷണിച്ചു

By | Saturday May 25th, 2019

SHARE NEWS

കോഴിക്കോട്: ജില്ലയിലെ ആയഞ്ചേരി, വില്യാപ്പള്ളി, ഒളവണ്ണ, ചാത്തമംഗലം, ചെക്യാട്, തൂണേരി, കായണ്ണ, കിഴക്കോത്ത് പഞ്ചായത്തുകളിലേക്ക് പട്ടികജാതി പ്രൊമോട്ടറായി നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

Loading...

അപേക്ഷകര്‍ 18 നും 40 നും മദ്ധ്യേ പ്രായമുളളവരും പ്രീ-ഡിഗ്രി,പ്ലസ്ടു പാസ്സായവരുമായിരിക്കണം. ഈ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ സമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരാണെന്ന റവന്യൂ അധികാരികളുടെ സാക്ഷ്യപത്രവും വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ടി.സിയുടെ പകര്‍പ്പ് എന്നിവയും അപേക്ഷയോടൊപ്പം നല്‍കണം. അവസാന തീയ്യതി ജൂണ്‍ ഏഴിന് രാവിലെ 10.30. ഫോണ്‍ – 0495 2370379

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്