ഇ.വി.യു.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഇനി പേപ്പർ വിത്ത് പേന

By | Friday November 23rd, 2018

SHARE NEWS

 

തൂണേരി : ഇ.വി.യു.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഇനി പേപ്പർ വിത്ത് പേന .  പേന ഒരുക്കുന്നത് എയിംസ് പി.എസ്.സി കോച്ചിംഗ് സെന്‍റെര്‍.

സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി സേവിന്റെ നേതൃത്വത്തിൽ തൂണേരി ഇ.വി.യു.പി സ്കൂളിൽ പ്രവർത്തിക്കുന്ന ഹരിത അമ്പാസഡർമാർക്ക് ബാഡ്ജ് വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ പി.രാമചന്ദ്രൻ മാസ്റ്ററും സ്കൂൾ ലീഡർ അദ്രി നന്ദിനിയും ശ്രീഹരിക്ക് ബാഡ്ജ് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.

രണ്ടാമത്തെ ഹരിത ദിനമായ ഇന്നത്തെ ശേഖരണത്തോടെ രണ്ടായിരത്തോളം ഉപയോഗിച്ച പ്ലാസ്റ്റിക് പേനകൾ സ്കൂളിലെത്തി.മത്സരബുദ്ധിയോടെയാണ് കുട്ടികൾ വലിച്ചെറിഞ്ഞ പേനകൾ ശേഖരിക്കുന്നത്. അടുത്ത ഹരിത ദിനമാകുമ്പോൾ മൂവായിരത്തോളം പേനകൾ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

അടുത്ത ഹരിത ദിനമാകുമ്പോഴേക്കും “സമ്പൂർണ്ണ പേപ്പർ വിത്ത് പേന ” വിദ്യാലയമായി പ്രഖ്യാപിക്കാൻ കഴിയുമെന്നും വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ പേനകൾ സംഭാവന ചെയ്യാൻ ഒഎയിംസ് പി.എസ്.സി കോച്ചിംഗ് സെന്റർ സന്നദ്ധമായിട്ടുണ്ടെന്നും ഹെഡ്മാസ്റ്റർ പറഞ്ഞു.

സുജിത്ത് മാസ്റ്റർ, രേഖ ടീച്ചർ ശ്രീജ ടീച്ചർ, ഷെമിന ടീച്ചർ ,ആഷി ടീച്ചർ, വൃന്ദ ടീച്ചർ എന്നിവർ സംസാരിച്ചു.ഇക്കോ ക്ലബ്ബ് കോ-ഓർഡിനേറ്റർ ഐ.വി സജിത്ത് സ്വാഗതവും ക്ലബ്ബ് സെക്രട്ടറി അവിഷ്ണ ഒ.എം നന്ദിയും പറഞ്ഞു.

ഇ.വി.യു.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പേപ്പർ വിത്ത് പേന സ്പോൺസർ ചെയ്യുന്ന എയിംസ് പി.എസ്.സി കോച്ചിംഗ് സെന്റർ മാനേജ്മെൻറിന് നന്ദി.

 

25 ഹരിത അമ്പാസഡർമാർക്ക് യൂണിഫോം സ്പോൺസർ ചെയ്യാൻ താൽപ്പര്യമുള്ളവർ അറിയിക്കുക.

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read