കുട്ടികൾ നാളെ മുതൽ സ്കൂളിലേക്ക്

By | Tuesday August 28th, 2018

SHARE NEWS

നാദാപുരം: പ്രളയത്തെ തുടർന്ന് സംസ്ഥാനത്ത് അടച്ച സ്കൂളുകളിൽ ബുധനാഴ്ച ക്ലാസുകൾ തുടങ്ങും.നാദാപുരം മേഖലയില്‍  പ്രളയക്കെടുതിയെ തുടര്‍ന്ന് ക്യാമ്പുകളായി  പ്രവര്‍ത്തിച്ച മുഴവന്‍ സ്കൂളുകളും നാളെ പ്രവര്‍ത്തനം ആരംഭിക്കും.

Loading...

എല്ലാ ജില്ലകളിലും എല്ലാ സ്കൂളുകളും ബുധനാഴ്ച തന്നെ തുറക്കും. കെട്ടിടം തകർന്നതും ക്യാമ്പുകൾ പ്രവർത്തിക്കുന്നതുമായ സ്കൂളുകളിൽ ക്ലാസുകൾക്ക് ബദൽ സംവിധാനമൊരുക്കും.

മഴക്കെടുതിയെ തുടര്‍ന്ന് ഏറെ നാളത്തെ അവധിക്ക് ശേഷം സകൂളിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികള്‍.അവധിയെ തുടര്‍ന്ന് നഷ്ട്ടമായ ക്ലാസുകള്‍ ശനിയാഴ്ചയും മറ്റ് അവധി ദിവസങ്ങളിലുമായി എടുത്ത് തീര്‍ക്കുമെന്ന് മന്ത്രി അറിയിച്ചു.പ്രളയത്തില്‍ നഷ്ടമായ ബുക്കുകളും മറ്റും നല്‍കുമെന്നും മന്ത്രി അറിയിച്ചു .

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്