അഞ്ചു വർഷത്തെ ബി.ജെ.പി ഭരണം രാജ്യത്തെ മുച്ചൂടും തകർത്തിരിക്കുന്നു: മുസ്തഫ കൊമ്മേരി

By | Friday March 29th, 2019

SHARE NEWS

നാദാപുരം: രാജ്യത്തെ സംബന്ധിച്ച് വിധി നിർണായകമായ ഈ തിരഞ്ഞെടുപ്പിലും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ വൈകാരിക വിഷയങ്ങളിൽ അഭിരമിക്കുകയാണ് ബിജെപിയെ പോലെ കോൺഗ്രസും ചെയ്യുന്നതെന്ന് വടകര മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാർത്ഥി മുസ്തഫ കൊമ്മേരി പ്രസ്താവിച്ചു.

മണ്ഡലം തല തിരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിന്റെ ഭാഗമായി നാദാപുരം പ്രസ്സ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു വർഷത്തെ ബി.ജെ.പി ഭരണം രാജ്യത്തെ മുച്ചൂടും തകർത്തിരിക്കുന്നു. ആ തകർച്ചയിൽ നിന്നു രാജ്യത്തെ കര കയററാനുള്ള പദ്ധതികളെ കുറിച്ച് കോൺഗ്രസോ ഇടതു പക്ഷമോ സംസാരിക്കുന്നില്ല.

ബിജെപിയെ മുന്നിൽ നിർത്തി ദലിത് -ന്യൂനപക്ഷങ്ങളുടെ വോട്ടുകൾ പെട്ടിയിലാക്കുക എന്നതിലപ്പുറം ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരായആത്മാർത്ഥമായ കർമ പദ്ധതികൾ ബിജെപി വിരുദ്ധ ചേരിയെന്ന് അവകാശപ്പെടുന്നവരും മുന്നോട്ടു വെക്കുന്നില്ല. ഈ സാഹചര്യത്തിൽ എസ്ഡിപിഐ മുന്നോട്ടു വെക്കുന്ന ബദൽ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താൻ ജനങ്ങൾ മുന്നോട്ടു വരണം

. വടകര അടക്കമുള്ള മലബാറിലെ പൗരാണിക വാണിജ്യ കേന്ദ്രങ്ങൾ ഇന്നു തകർച്ചയെ നേരിട്ടുന്നതിനു പിന്നിൽ കഴിഞ്ഞ കാലങ്ങളിൽ ഈ പ്രദേശങ്ങളെ പ്രതിനിധീകരിച്ച ജന പ്രതിനിധികളുടെ അവഗണനയും നിഷ്ക്രിയത്വവുമാണ് കാരണമെന്നു മുസ്തഫ കൊമ്മേരി ആരോപിച്ചു.

എ.സി ജലാലുദ്ദീൻ, ഉമർ മാസ്റ്റർ, അഡ്വ. ഇ.കെ മുഹമ്മദലി, ടി.വി ഹമീദ് എന്നിവരും പത്ര സമ്മേളനത്തിൽ സംബന്ധിച്ചു.

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്