Categories
Latest

കാലാനുസൃത മാറ്റം! പുതിയ കരിക്കുലം! അടിമുടി മാറിയ അധ്യാപന രീതി!

പുതിയ അധ്യയന വർഷം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ക്ലാസുകൾ ആരംഭിക്കാനൊരുങ്ങി എം ഇ ടി പബ്ലിക് സ്കൂള്‍

ലോക് ഡൗൺ കാലത്ത് ഓൺലൈൻ പഠനത്തെ മാത്രം ആശ്രയിക്കുമ്പോഴുള്ള പഠനനഷ്ടം കുട്ടികളെ യാതൊരു വിധത്തിലും ബാധിക്കരുതെന്ന നിർബന്ധബുദ്ധിയോടെ, MET സ്‌കൂൾ ഒട്ടേറെ പരിഷ്‌കൃത സംവിധാനങ്ങൾ ഒരുക്കിയിരിക്കുകയാണ് ഈ വർഷം മുതൽ.

‘100 % പൂർണ്ണതയോടെയുള്ള സ്‌കൂൾപഠനം’ എന്നതാണ് MET യുടെ പുതിയ വർഷത്തെ മുദ്രാവാക്യം!!

വീട്ടിലും സ്‌കൂളിലുമായി തടസ്സമില്ലാത്ത പഠനം ഉറപ്പുവരുത്താനായി ‘ഹൈബ്രിഡ് സംവിധാനം’, ലൈവ് ക്ലാസുകൾ, പ്രീറെക്കോർഡഡ് ക്ലാസുകൾ, വിവിധതരം ഡിജിറ്റൽ കണ്ടെന്റുകൾ, മറ്റു ഓഡിയോ വിഷ്വൽ റിസോഴ്സുകൾ, കുട്ടികൾക്കും രക്ഷിതാക്കൾക്കും ആപ്പുകൾ, ലീഡ് ടാബിന്റെ സാങ്കേതിക സപ്പോർട്ട് തുടങ്ങി പുതുമകൾ ഏറെയാണ്.

സ്‌കൂൾ ആരംഭിക്കുന്നതിനു മുമ്പ് തന്നെ കുട്ടികൾക്കായുള്ള ആപ്പ് വഴി അവർ വിവിധതരം അവധിക്കാല പരിപാടികളും
ആശങ്കയേതുമില്ലാതെ പുതിയ വർഷത്തെ വരവേൽക്കാൻ അവരെ പ്രാപ്തരാക്കുന്ന MET യുടെ അതിനൂതന ഒഴിവുകാല പാഠ്യപദ്ധതിയായ ‘Bridge Course’ ഉം ആസ്വദിച്ചുതുടങ്ങിയിരിക്കുന്നു.

അധ്യാപകർ വിദ്യാർത്ഥികളുമായി നിരന്തരം സംവദിക്കുക വഴി കുട്ടികളുടെ ദിനങ്ങൾ ആഹ്ലാദഭരിതമാകുന്നു.

ജൂണിൽ ക്ലാസുകൾ ആരംഭിക്കുമ്പോൾ, മുംബൈ ആസ്ഥാന വിദ്യാഭ്യാസ വിദഗ്ദരായ ‘LEAD SCHOOL’ വികസിപ്പിച്ചെടുത്ത കരിക്കുലവും ആധുനിക സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തിയുള്ള ഫലപ്രദമായ അധ്യാപനവും നടക്കുമെന്നത് MET യെ ഒരു സവിശേഷവിദ്യാഭ്യാസ സ്ഥാപനമായി മാറ്റിനിർത്തുന്നു.

ഇപ്പോഴത്തെ ലോക്ഡൗൺ സാഹചര്യത്തിൽ തങ്ങളുടെ വീട്ടിലെ സുരക്ഷിതത്വത്തിൽ ഇരുന്നുകൊണ്ട് തന്നെ അഡ്മിഷൻ എടുക്കാൻ കഴിയുന്നു.

LKG/UKG to 9th അഡ്മിഷൻ തുടരുന്നു.

MET Public School
PO Kallachi, Nadapuram
85471-50506
94472-42593

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Seasonal change! New curriculum! Teaching style that has changed drastically!

NEWS ROUND UP