വനിതകള്‍ക്ക് സ്വയംസംരംഭകത്വ പരിശീലനം; അപേക്ഷ ക്ഷണിച്ചു

By | Friday November 8th, 2019

SHARE NEWS
കോഴിക്കോട് : വനിതാവികസന കോര്‍പ്പറേഷന്‍ പട്ടികജാതി വിഭാഗ വനിതകള്‍ക്കായി സംരംഭകത്വ വികസനം, എല്‍.ഇ.ഡി നിര്‍മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
അഞ്ച് ദിവസത്തെ പരിശീലനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പട്ടികജാതിവിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന സംരംഭകത്വ പരിശീലനത്തിനു പുറമെ ധൈര്യപൂര്‍വ്വം ജീവിതസാഹചര്യങ്ങളെ നേരിടുന്നതിനും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പ്രാപ്തരാക്കുന്ന പരിശീലനവും ലഭ്യമാക്കും.
മിനിമം യോഗ്യത- പത്താം ക്ലാസ്സ്, പ്രായ പരിധി 18 മുതല്‍ 50 വയസ്സ് വരെ. പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസയോഗ്യത, തൊഴില്‍ പരിചയം, നിലവില്‍ ഏതെങ്കിലും തൊഴിലുണ്ടെങ്കില്‍ ആ വിവരം, വാര്‍ഷിക കുടുംബ വരുമാനം എന്നിവ രേഖപ്പെടുത്തി കോഴിക്കോട് മേഖലാ ഓഫീസില്‍ നവംബര്‍ 16 നകം നല്‍കണം.
അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത,  കമ്മ്യൂണിററി സര്‍ട്ടിഫിക്കറ്റ് (ഒറിജിനല്‍), ആധാര്‍ കാര്‍ഡിന്റെ  കോപ്പി എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
അപേക്ഷ അയക്കേണ്ട മേല്‍വിലാസം – മേഖലാ മാനേജര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, നിര്‍മ്മല്‍ ആര്‍ക്കേഡ്,  കോഴിക്കോട് ജില്ലാസഹകരണ ആശുപത്രി സമീപം, ബൈപ്പാസ്‌റോഡ്, എരഞ്ഞിപ്പാലം, കോഴിക്കോട്-06. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-04952766454, 9496015010 ഇ-മെയില്‍ – [email protected] .

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്