നാദാപുരം : കല്ലാച്ചി -വാണിയൂര്‍ റോഡില്‍ വീണ്ടും മാലിന്യ നിക്ഷേപം. മാലിന്യ നിക്ഷേപം പതിവായതോടെ വാണിയൂര്‍ റോഡ് ജങ്ഷനില്‍ സി സി ടി വി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്തെത്തി.


കോഴിക്കോട് ജില്ലയിലെ സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായ നാദാപുരത്ത് പഞ്ചായത്ത് ഭരണസമിതി മാലിന്യ സംസ്ക്കരണ പദ്ധതികള്‍ കാര്യക്ഷമായി നടപ്പിലാക്കാത്തിനെ തുടര്‍ന്ന് മാലിന്യ പ്രശ്നം അതിരൂക്ഷമാണ്.
ഹരിത കേരളം മിഷന്റെ ഭാഗമായിട്ടുള്ള സീറോ വെയ്സ്റ്റ പദ്ധതിയും ഹരിത കര്‍മ്മ സേനയുടേയും പ്രവര്‍ത്തനങ്ങള്‍ ഇവിടെ കടലാസില്‍ മാത്രമാണ്. പ്ലാസ്റ്റ്ിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് സംസ്കരിക്കാന്‍ പദ്ധതികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് മാലിന്യങ്ങള്‍ പൊതു സ്ഥലങ്ങളിലും ജലാശങ്ങളിലും വലിച്ചെറിയുന്നത് പതിവാണ്.
ഇറച്ചി കടകളില്‍ നിന്നുള്ള ഇറച്ചി മാലിന്യം, ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്നുള്ള മുടി മാലിന്യം , തുണിക്കടകളില്‍ നിന്നുള്ള തുണി മാലിന്യം എല്ലാം തരം തിരിച്ച് ശേഖരിക്കാനും സംസ്കരിക്കാനും തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും നാദാപുരത്ത് പഞ്ചായത്ത്് ഭരണ സാരഥികള്‍ ഇതൊന്നും അറിഞ്ഞില്ലെന്ന മട്ടിലാണ്. കല്ലാച്ചി ടൗണിലെ അനധികൃത താമസ കേന്ദ്രങ്ങളും കടുത്ത മാലിന്യ പ്രശ്നം സൃഷ്ടിക്കുകയാണ്.
വ്യാപാര ആവശ്യത്തിന് വേണ്ടി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് താമസത്തിനായി നല്‍കുകയാണ് കല്ലാച്ചിയിലെ കെട്ടിട ഉടമകള്‍. ഇത്തരം കെട്ടിടങ്ങളിലെ കക്കൂസ് കല്ലാച്ചി ടൗണിലെ ഓടികളിലൂടെ വാണിയൂര്‍ തോട്ടിലേക്ക് എത്തിച്ചേരുകയും ചെയ്യും നാദാപുരം ഗ്രാമപഞ്ചായത്തിലെ 10 ാം വാര്‍ഡിലെ 50 വീടുകളിലെ കിണറുകള്‍ മലിനപ്പെട്ടു കഴിഞ്ഞു. കിണര്‍ വെള്ളം മലിനപ്പെട്ടതിനെ നിരവധി പേര് താമസം മാറിയിട്ടുണ്ട്. പഞ്ചായത്ത് അധികൃതര്‍ മാലിന്യ പ്രശ്നം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ് ഭരണ കക്ഷിയുമായി അടപ്പമുള്ളവര് പറയുന്നു.