Categories
Latest

ഷഫീനയും മക്കളും പേരോട്ടെ വീട് തുറന്നു; അർധരാത്രിയും ഭീഷണി

നാദാപുരം: ഉയരം കുറഞ്ഞുവെന്ന് പറഞ്ഞ് ഭർത്താവ് മൊഴിചൊല്ലാൻ ശ്രമിക്കുന്നുവെന്ന പരാതിപ്പെട്ട് ഗൃഹത്തിൽ സമരം ചെയ്യുന്ന യുവതിയും മക്കളും വീട്ടിനകത്ത് കടന്നു. ഇതിനിടെ ഇന്നലെ അർദ്ധരാത്രിയും പേർ ഭീക്ഷണിയുമായി എത്തി.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഭർതൃ ഗൃഹത്തിന്റെ വരാന്തയിൽ കുത്തിയിരിപ്പ് സമരം നടത്തുന്ന വാണിമേൽ വെള്ളിയോട്ടെ വലിയ പറമ്പത്ത് ഷഫീനയും രണ്ടു മക്കളുമാണ് ഇന്നലെ രാത്രി മുതൽ വീടിനകത്ത് പ്രവേശിച്ചത്.

ഭർതൃ വീട്ടുകാർ താക്കോൽ നൽകാത്തതിനാൽ
ഇവർ ബുധനാഴ്ച വരാന്തയിലാണ് കഴിച്ചു കൂട്ടിയത്. ഇന്നലെ രാവിലെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ട സാഹചര്യത്തിൽ യുവതിയുടെ ബന്ധുക്കൾ ജില്ല കലക്ടറെ ഫോണിൽ ബന്ധപ്പെടുകയും കലക്ടറുടെ നിർദ്ദേശ പ്രകാരം നാദാപുരം സി ഐ എൻ സുനിൽ കുമാർ സ്ഥലത്ത് എത്തി ഇരു കൂട്ടരെയും ചർച്ചക്ക് വിളിക്കുകയുമുണ്ടായി.

ഇന്നലെ വൈകീട്ട് പൊലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ തീരുമാനമാകാത്തതിനാൽ യുവതിയും മക്കളും വീണ്ടും ഭർതൃ ഗൃഹത്തിലെ വരാന്തയിൽ തന്നെ ഇരിക്കുകയായിരുന്നു.

ഇന്നലെ രാത്രി യുവതിയുടെ ബാഗിൽ നിന്ന് ലഭിച്ച താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്ന് ഇവർ അകത്ത് പ്രവേശിക്കുകയാണുണ്ടായത്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Shafeena and her children opened the house; Midnight threat

NEWS ROUND UP