വിഷ്ണുമംഗലം ബണ്ടിന്റെ മധ്യഭാഗത്ത് ഷട്ടർ സ്ഥാപിക്കും; മന്ത്രിയുടെ ചേമ്പറിൽ ചേർന്ന യോഗ തീരുമാനം

By | Tuesday July 16th, 2019

SHARE NEWS

 

തിരുവനന്തപുരം: ഏറെ കാലത്തെ നാട്ടുകാരുടെ പ്രക്ഷോഭം വിജയം കണ്ടു.വിഷ്ണുമംഗലം ബണ്ടിന്റെ മധ്യഭാഗത്ത് ഷട്ടർ സ്ഥാപിക്കും. മന്ത്രിയുടെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം . ബണ്ടുമായി ബന്ധപ്പെട്ട പ്രസ്നം ചർച്ച ചെയ്യുന്നതിന് വേണ്ടി ജലസേചന വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ചേമ്പറിൽ വിളിച്ച് ചേർത്ത യോഗത്തിൽ ബണ്ടിന്റെ മധ്യഭാഗത്ത് ഷട്ടർ സ്ഥാപിക്കുന്നതിന് ധാരണയായി.

ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച നാദാപുരം എം എൽ എ ഇ കെ വിജയന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റിയുടെയും ഇറിഗേഷൻ വകുപ്പിലേയും ഉദ്യോഗസ്ഥൻമാർ സ്ഥലം സന്ദർശിക്കും.

തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ ഇ കെ വിജയൻ എം എൽ എ, ചെക്യാട് പഞ്ചായത്ത് പ്രസിഡണ്ട് തൊടുവയിൽ മഹമ്മൂദ്, നാദാപുരം പഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാകുനി, പുഴ സംരക്ഷണ സമിതി ചെയർമാൻ അഹമ്മദ് കുറുവയിൽ, ഭാരവാഹി മൊയിതു കോടികണ്ടി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻമാരായ ടി രവീന്ദ്രൻ , ലീനാകുമാരി ,ഷാജഹാൻ സി ഇ, പി വി സുരേഷ് കുമാർ എസ് ഇ, ഇരിഗേഷൻ ഉദ്യോഗസ്ഥൻമാരായ സാബു , ഇരിഗേഷൻ,പി അജിത്ത്കുമാർ എസ് ഇ ഇരിഗേഷൻ കോഴിക്കോട് തുടങ്ങിയവർ പങ്കെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്