Categories
Latest

സുരക്ഷയുടെ വളണ്ടിയർമാർക്ക് സിഫണിയുടെ കരുതൽ

നാദാപുരം : വാണിമേലിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സക്രിയമായ ഇടപെടൽ കൊണ്ട് ശ്രദ്ധേയമായ ”സുരക്ഷ പാലിയേറ്റീവ് കെയർ സൊസൈറ്റി വിലങ്ങാട്‌ സോണിന്റെ ” കീഴിലുള്ള കോവിഡ് റാപിഡ് ആക്ഷൻ ടീമിനു വേണ്ടിയുള്ള പി പി ഇ കിറ്റ് ചലഞ്ചിലേക്ക് സിംഫണി സെൽഫ് ഹെൽപ് ഗ്രൂപ്പ് കൂളിക്കുന്ന് അയ്യായിരം രൂപ സംഭാവന ചെയ്തു.

വാണിമേലിന്റെ മലയോര മേഖലയിൽ കോവിഡ് മഹാമാരിയെ തുടർന്നുള്ള ദുരിത സാഹചര്യത്തിൽ നാട്ടുകാർക്ക് കൈത്താങ്ങാവുകയാണ് സുരക്ഷയുടെ വളണ്ടിയർമാർ.

സിഫണി ഗ്രൂപ്പ് നൽകിയ ധനസഹായം സുരക്ഷ വളണ്ടിയർ സി.പി വിനീശൻ ഏറ്റുവാങ്ങി. സജേഷ് കെ.പി., റിനീഷ് പി.വി., വിനിൽകുമാർ എന്നിവർ പങ്കെടുത്തു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Sifony's reserve for security volunteers

NEWS ROUND UP