പേരോടില്‍ ഡ്രൈവറെ മര്‍ദിച്ച കേസില്‍ ആറുവിദ്യാര്‍ഥികള്‍ പോലിസ് കസ്റ്റ്ഡിയില്‍

By | Friday November 8th, 2019

SHARE NEWS

നാദാപുരം :പേരോടില്‍ ഡ്രൈവറെ മര്‍ദിച്ച കേസില്‍ ആറുവിദ്യാര്‍ഥികള്‍ പോലിസ് കസ്റ്റ്ഡിയില്‍. പേരോട് എം ഐ എം  സ്കൂള്‍ വിദ്യാര്‍ത്ഥികള്‍    തലശ്ശേരി തൊട്ടില്‍പ്പാലം റൂട്ടില്‍ ഓടുന്ന ബസ്സിലെ ഡ്രൈവറെ മര്‍ദിച്ച കേസിലാണ് പോലിസ് കാസ്റ്റ്ടിയിലെടുത്തത്.

പേരോട് ബസ് സ്റ്റോപ്പില്‍ സ്വകാര്യ ബസ് നിര്‍ത്തിയില്ല എന്ന് ആരോപിച്ചാണ് ഡ്രൈവര്‍ക്ക്  മര്‍ദനമേറ്റത്.ശേഷം ഇടപെട്ട നാട്ടുകാരും വിദ്യാര്‍ത്ഥികളും ഇതാരോപിച്ചു സംഘര്‍ഷത്തിലെത്തുകയും ചെയിതു.

 

ഇതിനുമുന്‍പുംവിദ്യാര്‍ത്ഥികളും ബസുകാരും വാക്കെറ്റങ്ങള്‍ക്ക്   ഇടയായിരുന്നു.

കക്കട്ട് വേളം സ്വദേശി ബിജുവിനാണ് പരിക്കേറ്റത് .  തലയിക്ക് പരിക്കേറ്റ ഇയാളെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി.

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്