Categories
Breaking News

മിടുക്കരായി രക്ഷിതാക്കളും ; ചുഴലി ഗവ.എൽ.പി.സ്കൂളിന് അഭിമാനം

നാദാപുരം :മിടുക്കരായ’ കുട്ടികൾക്ക് കൂട്ടായ് മികവുറ്റ പിടിഎയും ചുഴലി ഗവ.എൽ.പി.സ്കൂളിന് അഭിമാനം . 2019-20 അധ്യയന വർഷത്തെ സ്കൂൾ പിടിഎ കമ്മറ്റികളുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച പിടിഎ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജില്ലാതലത്തിൽ പ്രൈമറി വിഭാഗത്തിൽ മികച്ച രണ്ടാമത്തെ പിടിഎ യ്ക്കുള്ള അവാർഡും ഉപജില്ലാതലത്തിൽ എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനത്തിനുള്ള പിടിഎ അവാർഡും ചുഴലി ഗവ. എൽ.പി.സ്കൂൾ പിടിഎ കരസ്ഥമാക്കിയാണ് ഇരട്ട നേട്ടങ്ങൾ കൊയ്തത്.
2020 അവസാനിക്കുമ്പോഴേക്കും ജനകീയ സഹകരണത്തോടു കൂടി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളും പഠനസൗകര്യങ്ങളും മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പിടിഎ മിഷൻ 2020 എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.പ്രവാസികളിൽ നിന്നും നാട്ടുകാരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഫണ്ട് സ്വരൂപിച്ചു കൊണ്ട് സ്കൂൾ പെയിന്റിങ് ,ചുമർ ചിത്രങ്ങൾ, ഡൈനിങ്ങ് ഏരിയ,പാചകപ്പുര വൈദ്യുതീകരണം,വാഷ് ബേസിൻ നിർമ്മാണം,മിനി മാസ്ററ് ലൈറ്റ്,ജൈവ കൃഷി,വൈറ്റ് ബോർഡുകൾ സ്ഥാപിക്കൽ എന്നിങ്ങനെ നിരവധി നിർമ്മാണ പ്രവർത്തങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത് . പൊതുജനങ്ങളെയും രക്ഷിതാക്കളെയും അണിനിരത്തി പിടിഎ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ പലതവണ ജനശ്രദ്ധയാകർഷിച്ചിരുന്നു .


അഞ്ചു വർഷത്തേക്ക് വിദ്യാർത്ഥികൾക്കായി സ്കൂളിൽ ഹെൽത്ത് കെയർ സ്കോളർഷിപ്പ് ഏർപ്പെടുത്തി . സ്റ്റുഡന്റ്സ് ഇന്ത്യ മാഗസിൻ,ദിനപത്രങ്ങൾ എന്നിവ ലഭ്യമാക്കി .കലാ കായിക പരിശീലനങ്ങൾ പിടിഎ യുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്നു. എൽ എസ് എസ് പ്രത്യേക പരിശീലനത്തിന്റെ ഭാഗമായി ഈ വർഷം 6 വിദ്യാർത്ഥികൾ എൽ എസ് എസ് ജേതാക്കളായി .
ജൈവ വൈവിധ്യ പാർക്ക്,കുട്ടികളുടെ പാർക്ക് എന്നിവയും സ്കൂളിന്റെ പ്രത്യേകതകളാണ് .ഈ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കുന്നതിനായി നിരവധി ഇടപെടലുകൾ പിടിഎ നടത്തിയിട്ടുണ്ട് .
വിദ്യാർത്ഥികളുടെ സഹകരണത്തോടെ സ്കൂളിൽ വിളയിച്ച ജൈവപച്ചക്കറികൾ ലോക്ക് ഡൗൺ കാലത്ത് പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്ക് നൽകിയിരുന്നു ..
പ്രീ പ്രൈമറി ഉൾപ്പെടെ എല്ലാ ക്ലാസ്സുകളിലും സർക്കാർ സംവിധാങ്ങളുടെ സഹായവും ഉൾപ്പെടുത്തി പ്രൊജക്ടർ ഫിറ്റ് ചെയ്തു .ഇതോടെ മുഴുവൻ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ്സുകളാക്കാൻ കഴിഞ്ഞു.തുണേരി ബ്ലോക്ക് പഞ്ചായത്ത് സ്കൂളിന് ഹൈടെക് ക്ലാസ്സൊരുക്കിയതും മികവുറ്റ നേട്ടമാണ് .വളയം ഗ്രാമപഞ്ചായത്ത് ഫർണീചെറുകൾക്കും ഗേറ്റ് നിർമ്മാണത്തിനും മറ്റുമായി നിരവധി ഫണ്ടുകൾ നൽകിയിട്ടുണ്ട്.എം എൽ എ ഇ.കെ വിജയൻ സ്കൂളിൽ പുതിയ ബിൽഡിങ്ങിനായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട് .
ഈ അധ്യയന വർഷത്തിൽ കുട്ടികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് സൃഷ്ടിച്ച ചുഴലി ഗവ. എൽ.പി സ്കൂൾ ജില്ലയിലെ മികച്ച പ്രൈമറി വിദ്യാലയങ്ങളിലൊന്നായി തലയുയർത്തി നിൽക്കുന്നു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP