Categories
Latest

പത്ത് വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ: വളയം യു പി സ്കൂൾ അധ്യാപകർ മാതൃകയാകുന്നു

നാദാപുരം : മഹാമാരി വീണ്ടും മനുഷ്യനെ വേട്ടയാടുമ്പോൾ തങ്ങൾ വാർത്തെടുക്കേണ്ട തലമുറക്ക് പണമില്ലാതെ പഠനം മുടങ്ങിക്കൂടയെന്ന തിരിച്ചറിവിൽ സമൂഹത്തിന് മാതൃകയായി ഒരു കൂട്ടം അധ്യാപകർ .

പത്ത് വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകാനാണ് വളയം യു പി സ്കൂൾ അധ്യാപകരുടെ തീരുമാനം.

“ഗുരുസ്പർശം” എന്ന പേരിലാണ് സ്കൂളിൽ ഏറ്റവും പരിഗണന അർഹിക്കുന്ന പത്ത് പേർക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്യുക.

കോവിഡ് കാരണം ഓൺലൈൻ ക്ലാസുകളാണ് നടക്കുന്നത്. എന്നാൽ രക്ഷിതാക്കൾക്ക് തൊഴിൽ നഷ്ടപ്പെടതോടെ സാമ്പത്തിക പ്രയാസം കാരണം സ്മാർട്ട് ഫോണുകൾ ഇല്ലാത കുട്ടികൾ അധ്യാപകരുടെ മുന്നിൽ ചോദ്യചിഹ്നമായപ്പോഴാണ് അധ്യാപകരുടെ ഈ മാതൃകാ തീരുമാനം.

പൊതു സമൂഹത്തിന് മുന്നിൽ കൈനീട്ടാതെ സ്വന്തം ശമ്പളത്തിൽ നിന്ന് കുട്ടികളെ സഹായിക്കാനുള്ള അധ്യാപകരുടെ മനസ്സിന് വലിയ അഭിനന്ദനങ്ങളാണ് നാട് നൽകുന്നത്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP