ഇത് പഞ്ചായത്ത് കിണര്‍ കൂടെ പ്രവര്‍ത്തന രഹിതമായി നില്‍ക്കുന്ന സോളാറും  

By | Friday February 8th, 2019

SHARE NEWS

നാദാപുരം: പഞ്ചായത്ത് കിണറിലെ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സ്ഥാപിച്ച സോളാര്‍ പാനല്‍ പ്രവര്‍ത്തന രഹിതമായി നാശത്തിന്റെ വക്കില്‍.

വലയം നിരവുമ്മല്‍ മിനി സ്റ്റേഡിയം മൈതാനത്തിനു സമീപം പോതുകിണറിനു അടുത്താണ് സോളാര്‍ സ്ഥാപിച്ചിരിക്കുന്നത്. 2005 ല്‍ പുത്തന്‍ പുരക്കല്‍ സ: കുമാരന്‍ പഞ്ചായത്ത് പ്രസിടന്റയിരിക്കുന്ന കാലത്താണ് സോളാര്‍ സ്ഥാപിച്ചതെന്ന് കരുതപെടുന്നു.

സ്ഥാപിച്ച സോളാര്‍ വഴി മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചു ജലം പരിസരങ്ങളിലെ വീടുകളില്‍ വിതരണം ചെയ്യുകയായിരുന്നു പതിവ്. എന്നാല്‍ ഇന്നതിന്റെ ആവശ്യം വരുന്നില്ല എന്നുമാത്രമല്ല പുറത്തുനിന്നു പൈപ്പുലൈനും ജപ്പാന്‍ കുടിവെള്ള പദ്ധതിയും വന്നതോട് കൂടി കിണറില്‍ നിന്നും വെള്ളമെടുക്കുന്നത് തീര്‍ത്തും കുറഞ്ഞിരിക്കുകയാണ്.

ജില്ലയിലെ സോളാര്‍  വൈദ്യുതി ഉപയോഗിച്ചുള്ള മോട്ടോര്‍ ഉപയോഗത്തില്‍ ജില്ല പഞ്ചായത്തില്‍നിന്നും പാസയ രണ്ടു സോളറില്‍  ഒന്ന് നിരവുമ്മല്‍ സോളാര്‍ പാനലാണ്.

വര്‍ഷങ്ങളായി പ്രവര്ത്തന രഹിതമായി കിടക്കുന്ന സോളാര്‍ പാനലും, വലിയ ഉപയോഗത്തിലല്ലാത്ത പൊതുകിണറും ഇപ്പോള്‍ മൂന്ന് കാപ്പിയിലും കയറിലും മാത്രമായി ഒതുങ്ങിനില്‍ക്കുന്നു. മൈതാനത്തു കളിക്കാന്‍ വരുന്ന കുട്ടികളും പരിസര പ്രദേശത്തെ ആള്‍ക്കാരും ചില്ലറ ആവശ്യത്തിനാല്ലാതെ വീടുകളിലേക്കുള്ള പ്രദാന ജലസ്രോതസ്സായി കിണറിനെ  കരുതുന്നില്ല. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കിണറിലെ വെള്ളം വറ്റിയതിനെ തുടര്‍ന്ന് അന്ന് നിലച്ചതാണ് സോളാര്‍ പാനലിന്‍റെ ഉപയോഗം. ഇതിനു ശേഷം സോളാര്‍ ആരും പ്രവര്‍ത്തിപ്പിക്കാനോ വേറെ ആവശ്യത്തിനു ഉപയോഗിക്കാനോ മുതിര്‍ന്നിട്ടില്ല. റോഡരികിലെ ലൈറ്റുകള്‍ക്കായും പ്രവര്‍ത്തിപ്പിച്ചിരുന്ന സോളാര്‍ ഇപ്പോള്‍ ഉപയോഗ സൂന്യതയോടപ്പം നാശത്തിറെയും വക്കിലാണ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്