Categories
Latest

റമദാനോടനുബന്ധിച്ച് കല്ലാച്ചി വിംസില്‍ സ്പെഷൽ ആരോഗ്യ പരിശോധന ക്യാമ്പ്

നാദാപുരം : നാദാപുരം മേഖലയിൽ ആരോഗ്യരംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കല്ലാച്ചി വിംസ് കെയർ ആൻറ് ക്യുയറിൽ ഇനി കരുതലിൻ്റെ കാരുണ്യ സ്പർശവും.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ആരോഗ്യ ഇൻഷൂറൻസ് കാർഡ് ഉടമകൾക്കുള്ള സൗജന്യ കിടത്തിചികിത്സ സേവനം വിംസ് ഹോസ്പിറ്റലിൽ പ്രവർത്തനം ആരംഭിച്ചു.

നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം നിർവ്വഹിച്ചു.ഡോ: ജയരാജ്, ഡോ.ഗീത, ഡോ: ഫവാസ് ,ഡോ. ഇർഷാദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പദ്ധതിയിൽ ഓർത്തോ, ജനറൽ സർജറി, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിലെ ഓപ്പറേഷനും വിംസിൽ വച്ച് നടത്തുന്നുണ്ടെന്ന് ഹോസ്പിറ്റൽ മാനേജ്മെൻ്റ് അറിയിച്ചു.

ജനറൽ മെഡിസിനിൽ ഡോ: ജയരാജിൻ്റെ സേവനം പകൽ സമയങ്ങളിൽ വിംസിൽ ലഭ്യമാണ്.

റമദാനോടനുബന്ധിച്ച് ഏപ്രിൽ 20 മുതൽ 30 വരെ രാവിലെ 10 മുതൽ ഒരു മണി വരെ സ്പെഷൽ ആരോഗ്യ പരിശോധന ക്യാമ്പും വിംസിൽ ആരംഭിച്ചിട്ടുണ്ട്.

ഇതിൻ്റെ ഭാഗമായി ദിവസവും ആദ്യം ബുക്ക് ചെയ്യുന്ന 20 പേർക്ക് ബിപി, ഷുഗർ, കൊളസ്ടോൽ ടെസ്റ്റുകളും ഡോക്ടറുടെ പരിശോധനയും സൗജന്യമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

0496-2554761

9645 017 960

7034 400 224

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Special Health Check-up Camp for Ramadan in Kallachi Vims

NEWS ROUND UP