നോമ്പുതുറ വിഭവങ്ങള്‍; കൊതിയൂറും ഉന്നക്കായ

By | Saturday May 11th, 2019

SHARE NEWS
നാദാപുരം : വരാനിരിക്കുന്ന ചെരിയപെരുന്നലിനു മുന്നോടിയായുള്ള നൊയമ്പ് തുറയ്ക്ക്  കൊതിയൂറും വിഭവമായ ഉന്നക്കായ ഉണ്ടാക്കാന്‍
ആവശ്യമായ സാധനങ്ങള്:
അധികം പഴുക്കാത്ത നേന്ത്രപഴം – 1 കിലോ
തേങ്ങ ചിരണ്ടിയത് – 1 മുറി
കോഴിമുട്ടയുടെ വെള്ള – 4 എണ്ണം
നെയ്യ് – 4 ടീസ്പൂണ്
ഏലക്ക പൊടിച്ചത് – 1 ടീസ്പൂണ്
പഞ്ചസാര -200 ഗ്രാം
അണ്ടിപ്പരിപ്പ് വറുത്ത് – 100 ഗ്രാം
കിസ്മിസ് ചൂടക്കിയത് – 100 ഗ്രാം
എണ്ണ -500 ഗ്രാം
റൊട്ടി പൊടി – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
കുക്കറില് ഒരു കപ്പ് വെള്ളത്തില് ഒരു വിസില് വരും വരെ പഴം തോടോടെ വേവിക്കുക.എന്നിട്ട് പഴം തൊലി കളഞ്ഞു ഇളം ചൂടോടെ മിക്സ്യില് വെള്ളം ചേര്ക്കാതെ അടിച്ചു വക്കണം.
എന്നിട്ട് തേങ്ങ ചിരണ്ടിയതും, ഏലക്ക പൊടിച്ചതും, അണ്ടിപ്പരിപ്പ് വറുത്തതും, കിസ്മിസ് ചൂടക്കിയതും ഒരു പത്രത്തില് ഇളക്കി വക്കുക.
അരച്ച് വച്ചിരിക്കുന്ന പഴം ചെറിയ ഉരുളയാക്കി കയ്യ് വെള്ളയില് പരത്തി അതില് ഇളക്കി വച്ചിരിക്കുന്ന കൂട്ട് ഒരു ടീസ്പൂണ് വീതം വച്ച് ഉന്നക്കായ ആകൃതിയില് ഉരുട്ടി എടുക്കുക.(കയ്യില് എണ്ണ പുരട്ടുന്നത് നന്ന് )
ഒരു ഫ്രൈപാനില് നെയ്യ് ഒഴിച്ച് ചൂടാക്കി വക്കുക. ഉരുട്ടി വച്ചിരിക്കുന്നത് കോഴിമുട്ടയുടെ വെള്ളയില് മുക്കി, റൊട്ടി പൊടിയില് മുക്കി
ചൂടാക്കി വച്ചിരിക്കുന്ന ഫ്രൈപാനില് ഇട്ട് പൊരിച്ചു ഇളം ബ്രൌണ് നിറമാകുമ്പോള് എടുക്കാം.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്