സംസ്ഥാന സ്കൂൾ കലോത്സവ വിജയികള്‍ക്ക് നാദാപുരത്ത് ഉജ്ജ്വല വരവേല്‍പ്പ്

By | Monday December 2nd, 2019

SHARE NEWS

നാദാപുരം : സംസ്ഥാന സ്കൂൾ കലോത്സവ വിജയികള്‍ക്ക് നാദാപുരത്ത് ഉജ്ജ്വല വരവേല്‍പ്പ് .സംസ്ഥാന സ്കൂൾ കലോൽസവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പേരോട് എം ഐ എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ കലാപ്രതിഭകൾക്കാണ്  സ്വീകരണം നല്‍കുന്നത്.

കേരള സംസ്ഥാന 60 മത് കാഞ്ഞങ്ങാട് വെച്ച് നടത്തിയ കലോത്സവത്തില്‍ വട്ടപ്പാട്ട് , അറബിക്ക് പദ്യം ചൊല്ലല്‍ . അറബിക്ക് മുഷാറ എന്നീ മൂന്നു ഇനങ്ങളില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ്‌ നദാപുരത്തിന് അഭിമാനമായത്. ഇന്ന് വൈകുന്നേരം 3:30 ന് നാദാപുരം പോലീസ് സ്റ്റേഷൻ പരിസരത്ത്  വെച്ച് ബാന്റ് വാദ്യ മേള ഘോഷയാത്ര  എസ്  ബി ഐ പരിസരം വഴി മടങ്ങി സ്വർണാഞ്ജലി ഗോൾഡ് നു സമീപം അവസാനിക്കുന്നു. ആദ്യമായിട്ടാണ് നാദാപുരം മേഖലയില്‍ 3 ഇനങ്ങളില്‍ പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏ ഗ്രേഡ് കൂടി ഒന്നാം സ്ഥാനം ലഭിക്കുന്നത്.

പരിപാടിയില്‍ നാദാപുരത്തെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരും സ്കൂള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുക്കും

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്