വിദ്യാര്‍ത്ഥിയുടെ മുങ്ങിമരണം; റാഷിദിന് കണ്ണീരോടെ വിട

By | Wednesday April 17th, 2019

SHARE NEWS

നാദാപുരം: 19 വയസ്സുകാരന്  ഗ്രാമം കണ്ണീരോടെ വിട നല്‍കി . വേനല്‍ അവധിയില്‍ കളിച്ചും ചിരിച്ചും നടക്കുമ്പോള്‍ അവര്‍ അറിഞ്ഞില്ല തങ്ങളുടെ സുഹൃത്തിനെ മരണം ഇത്രപെട്ടന്ന് കീഴ്‌പ്പെടുത്തുമെന്ന്.

വേളം ശാന്തി നഗറിലെ പൈക്കാട്ട് കുഞ്ഞമ്മത്, നസീമ ദമ്പതിമാരുടെ മകനാണ് മരിച്ച റാഷിദ്.

 

തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ കുറ്റ്യാടി പുയെുടെ ഭാഗമായ ചവറംമൂഴിയില്‍ പുഴയില്‍  സുഹൃത്തുകളോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് കരക്കെത്തിച്ച് കുറ്റ്യാടി ഗവ: ആശുപത്രി എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലപ്പുറം ശാന്തിപുരം ഇസ്ലാമിയ കോളേജ് വിദ്യാര്‍ത്ഥിയാണ്. ഉമ്മ: നസീമ, സഹോദരങ്ങള്‍: നദ ഫാത്തിമ, നഹ ഫാത്തിമ.

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്