ഞാറ്റുവേലയൊരുക്കി ആവളപ്പാണ്ടിയിൽ ഉമ്മത്തൂർ ഹയർസെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥികള്‍

By | Friday January 24th, 2020

SHARE NEWS

ആവള: ആവളപ്പാണ്ടിയിലെ വിശാലമായ നെൽപ്പാടങ്ങളിൽ ഞാറ്റുവേല മനസ്സിലാക്കാനായാണ് മുപ്പത് കിലോമീറ്റർ അകലെ നിന്നും ഉമ്മത്തൂർ ഹയർസെക്കണ്ടറി സ്കൂളിലെ കുട്ടികളും അധ്യാപകരും എത്തിയത്.

പാടത്തിറങ്ങി, കർഷകത്തൊഴിലാളികൾക്കൊപ്പം, ഞാറ് പറി, നടീൽ, വരമ്പ് വെട്ടൽ തുടങ്ങിയ എല്ലാ ഞാറ്റുവേലകളിലും കുട്ടികൾ പങ്കാളികളായി. കുട്ടികൾക്ക് കൃഷിയറിവ് പകരാൻ, ചെറുവണ്ണൂർ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് നബീസ്സ, പഞ്ചായത്ത് മെമ്പർ കുഞ്ഞബ്ദുല്ല കൃഷി ഓഫീസർ മുഹമ്മദ് അനീസ്, നെൽപാട സഹകരണ സംഘം പ്രസിഡന്റ് നാരായണൻ, കർഷകരായ ടി.അമ്മദ്, ചന്ദ്രൻ, ടി.സി.മുനീർ എന്നിരും എത്തിയതോടെ കുട്ടികൾക്ക് കൂടുതൽ ആവേശമായി.

ഉമ്മത്തൂർ സ്കൂളിലെ ടി.കെ.ഖാലിദ്, എ സുരേന്ദ്രൻ, പി.എം സബീന, നബീൽ എന്നിവർക്കൊപ്പമാണ് കുട്ടികളുടെ സംഘം എത്തിയത്. അന്യം നിന്നു പോകുന്ന നെൽ കൃഷിയും വയലേലകളും നേരിൽ കണ്ട് അനുഭവിക്കാനായത് ക്ലാസ്സ് മുറികൾക്കപ്പുറത്തുള്ള പ്രത്യേക പഠനാനുഭവമായി കുട്ടികൾ സാക്ഷ്യപ്പെടുത്തി

ക്ലാസ്സ് സഭാ തീരുമാന പ്രകാരം 8A ക്ലാസ്സിലെ കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. കുട്ടികൾക്ക് വയലോരത്ത് നൽകിയ സ്വീകരണ പരിപാടി  നബീസ ഉൽഘാടനം ചെയ്തു. വിദ്യാർത്ഥി പ്രതിനിധി കുമാരി ശ്രീധിനി നന്ദി പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്