സുപ്രീംകോടതി വിധി ; മാഹിയിലെ മദ്യശാലകള്‍ക്ക് പൂട്ടുവീഴും

By | Saturday December 17th, 2016

SHARE NEWS
മാഹി:ദേശീയ സംസ്ഥാന പാതയോരത്ത് പ്രവര്‍ത്തിക്കുന്ന മദ്യവില്‍പന ശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി വിധി നടപ്പിലാകുമ്പോള്‍ മാഹിയിലെ  മദ്യശാലകള്‍ക്ക് സ്ഥിരമായി പൂട്ടുവീഴും.നിലവില്‍ ദേശീയ സംസ്ഥാന പാതയോരത്ത്   പ്രവര്‍ത്തിക്കുന്നവ മാറ്റണമെന്നാണ് നിര്‍ദേശമെങ്കിലും മാറ്റുന്നവയ്ക്ക് പുതിയ സ്ഥലം കണ്ടെത്താന്‍ അധികൃതര്‍ ബുദ്ധിമുട്ടുമെന്നുള്ളത് മാഹിയില്‍ വളരെ ബുദ്ധിമുട്ടുള്ളതാവും എന്ന്‍ ഉറപ്പാണ്. പല സ്ഥലങ്ങളിലും പുതിയ മദ്യശാലകള്‍ ആരംഭിക്കുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടാവും. പ്രാദേശികമായ പ്രതിഷേധങ്ങള്‍  രൂക്ഷമായാല്‍ അതിനെ എതിര്‍ത്ത്കൊണ്ട്  മദ്യശാലകള്‍ തുറക്കല്‍ പ്രായോഗികമാവില്ല.
മാഹിയിലെ ദേശീയ പാതയോരത്ത് മാത്രം 32 മദ്യ വില്‍പന ശാലകളാണ് ഉള്ളത്. സുപ്രീം കോടതി  വിധി നടപ്പിലാകുന്നതോടെ  ഇവയ്ക്കെല്ലാം താഴുവീഴും. നിലവില്‍ മാഹി ടൗണ്‍ കേന്ദ്രീകരിച്ചുള്ള മദ്യ ശാലകള്‍ക്ക് താഴു വീഴുന്നതോടെ ട്രെയിന്‍ മാര്‍ഗവും റോഡ്‌ മാര്‍ഗവും വിവിധ സ്ഥലങ്ങളില്‍ നിന്ന്‍  മാഹിയിലെത്തി മദ്യം വാങ്ങുന്നവരും ഇതോടെ പ്രതിസന്ധിയിലാവും.
9.76 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവ് മാത്രമുള്ള മാഹിയില്‍ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുക പ്രായോഗികമല്ല. മലബാറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ വാണിജ്യ വിപണിയാണ് മാഹിയിലെ ദേശീയ പാതയോരത്തെ  മദ്യ വില്പന ശാലകള്‍. മാഹി നഗരത്തിലെ 32 മദ്യശാലകള്‍ പൂട്ടുന്നതോടെ മദ്യ ശാലകളില്‍ തൊഴില്‍ ചെയ്യുന്ന അറുനൂറോളം തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടും. മദ്യ വ്യാപാരവുമായി നടക്കുന്ന അനുബന്ധകച്ചവടങ്ങള്‍ ചുമട്ടുതൊഴില്‍ എന്നിവയും ഇല്ലാതാകും, ടൂറിസം മേഖലയെയും ഇത് തളര്‍ത്തും.
 മാഹി ടൗണിലുള്ള ചില ബാറുകളും മദ്യ ഷാപ്പുകളും പള്ളൂര്‍, കോപ്പാലം , പന്തക്കല്‍ , ഇടയില്‍ പീടിക തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിലവിലുള്ള ലൈസന്‍സ് പ്രകാരം മാറ്റിയിരുന്നു. കൂടാതെ പല പുതിയ പുതിയ ബാറുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്.കണ്ണൂരിലെ മലയോര മേഖലകളില്‍ നിന്നുള്ളവര്‍ക്ക് ഇവിടെ  കൂത്തുപറമ്പ്, പൂക്കോട്, പാനൂര്‍ വഴി കോപ്പാലം പള്ളൂര്‍ ഭാഗത്തേക്ക് എത്തിച്ചേരാം. കൂടാതെ നാദാപുരം, കക്കട്ടില്‍ ഉള്ളവര്‍ക്ക്  തൊട്ടില്‍ പാലം വഴിയും കോഴിക്കോട് ദേശീയപാതയിലെ കുഞ്ഞിപ്പള്ളിയില്‍ നിന്ന് ഒളവിലം മേക്കുന്നു വഴിയും പള്ളൂരില്‍ എത്തിച്ചേരാന്‍ എളുപ്പത്തില്‍ സാധിക്കും. ഇതോടെ ഗ്രാമീണ മേഖലയായ ഇവിടം നഗര തുല്യമായി വികസിച്ചേക്കും. മാഹി ദേശീയ പാതയോരത്തുള്ള മദ്യശാലകളും ഇവിടേക്ക് മാറ്റിയാല്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യവും അക്രമങ്ങളും ഈ പരിസരങ്ങളില്‍ വര്‍ദ്ധിക്കുകയും ചെയ്യും  മറ്റും ഈ സ്ഥലത്ത് വര്‍ദ്ധിക്കുകയും ചെയ്യുമെന്ന ഭയത്തില്‍  നാട്ടുകാര്‍  പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്