കൊല്‍ക്കട്ടയില്‍ നിര്യാതനായ സുരേഷ് ശ്രീധറിന് ഇന്ന് രാത്രി വിലങ്ങാട് അന്ത്യ യാത്രനല്‍കും

By | Tuesday January 14th, 2020

SHARE NEWS

നാദാപുരം : കൊല്‍ക്കട്ടയില്‍ നിര്യാതനായ  സുരേഷ് (44) ശ്രീധറിന്‍റെ മൃതദേഹം വിമാന മാര്‍ഗം  വിലങ്ങാട് എത്തിച്ചു .  ഇന്ന് രാത്രി ഒന്‍പതിന് ജന്മനാടിന്‍റെ  അന്ത്യോപചാരം ഏ റ്റുവാങ്ങി യാത്രയാകും . കൊല്‍ക്കട്ടയില്‍  ഐടി ഉദ്യോഗസ്ഥനായ സുരേഷ് ഇക്കഴിഞ്ഞ പന്ത്രണ്ടിനാണ് ഹൃദയാഘതത്താല്‍ മരിച്ചത് .

കല്ലാച്ചി ദ്രോണാചാര്യ പാരലല്‍ കോളേജ് 91- 93 ബിരുദ വിദ്യാര്‍ഥിയായിരുന്നു .ബന്ധുക്കള്‍ക്കും നാട്ടുക്കാര്‍ക്കും ഒപ്പം സഹപാഠിയുടെ മരണ വിവരം അറിഞ്ഞ പഴയ ചങ്ങാതിമാര്‍ പലരും കണ്ണീര്‍ പൊഴിച്ചു . ഗള്‍ഫ് നാടുകളില്‍ ജോലിചെയ്യുന്നവര്‍ ഉള്‍പ്പെടെ നിരവധി പേരാണ് കൂട്ടുകാരന്‍റെ ആകസ്മിക വേര്‍പാടില്‍ വിറങ്ങലിച്ചത്.

വിലങ്ങാട് വടക്കേടത്ത് ശ്രീധരന്‍റെയും ലക്ഷി കുട്ടിയുടെയും മകനാണ് . കൊല്‍ക്കട്ട സ്വദേശിനി മോണിക്കയാണ് ഭാര്യ മകള്‍; ഡോണ .

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്