Categories
Latest

യുവ പണ്ഡിത പ്രതിഭകളെ എസ് വൈ എസ് അനുമോദിച്ചു

നാദാപുരം : എസ് വൈ എസ് നാദാപുരം സോൺ പരിധിയിൽ നിന്നും ഈ വർഷം ബിരുദം സ്വീകരിച്ച് പുറത്തിറങ്ങിയ യുവ പണ്ഡിതർക്ക് നാദാപുരം സോൺ എസ് വൈ എസ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.

പ്രബോധന വീഥിയിൽ ഇറങ്ങുന്ന കഴിവുറ്റ അമ്പതിൽപരം ഗ്രാജുവേഷനും പോസ്റ്റ് ഗ്രാജുവേഷനും കഴിഞ്ഞ ഇസ്ലാമിക പണ്ഡിതർക്കാണ്ചടങ്ങ് സംഘടിപ്പിച്ചത്.

കാരന്തൂർ മർക്കസ്,സഅദിയ്യ ഇഹ്യാസ്സുന്ന,സി എം മർകസ്, ദാറുൽ മആരിഫ്, തുടങ്ങിയ സ്ഥാപനത്തിൽ പഠിച്ച് പുറത്തിറങ്ങിയ പണ്ഡിത പ്രതിഭകൾ നിലവിൽ അക്കാദമിക് തലത്തിൽ ഡിഗ്രിയും, പിജി യും,പി എച് ഡി യും ചെയ്യുന്നവരാണ്.

ചടങ്ങിൽ ഇസ്മായിൽ മിസ്ബാഹി ചെറുമൊത് അധ്യക്ഷനായി. ഇബ്രാഹിം സഖാഫി കുമ്മോളി ഉൽഘാടനം നിർവഹിച്ചു.സി കെ റാഷിദ്‌ ബുഖാരി, ചിയ്യൂർ അബ്ദുർഹ്മാൻ ദാരിമി എന്നിവർ ആശംസകൾ നേർന്നു. നിസാർ ഫാളിലി സ്വാഗതവും സി കെ മുഹമ്മദ്‌ നന്ദിയും പറഞ്ഞു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: SYS commends young scholarly talents

NEWS ROUND UP