Categories
Breaking News

കണ്ണീര്‍ മഴ പെയ്തു; അമ്മയ്ക്കും മകനും ഒരേ കുഴിയില്‍ അന്ത്യവിശ്രമം

നാദാപുരം : വെന്തുമരിച്ച റീനയുടെയും ഇളയ മകൻ സ്റ്റെഫിൻ്റെയും മൃതുദേഹം സംസ്‍കാരം കടവത്തൂരിലെ വീടായ ഓലച്ചിയിൽ നടന്നു.

ഭർത്താവിന്റെ വീടായ ചെക്യാട് അരൂണ്ടയിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് റീനയുടെ വീടായ കടവത്തൂരിലേക്ക് കൊണ്ടുപോയത്.

വെന്തുമരിച്ച റീനയുടെയും ഇളയ മകൻ സ്റ്റെഫിൻ്റെയും പോസ്റ്റ്മോർട്ടം ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് മോര്‍ച്ചറിയില്‍ നടന്നു.

ചെക്യാട് കായലോട്ട് താഴെ തീപ്പൊള്ളലേറ്റ് ഗൃഹനാഥനും മകനും മരിച്ചതിന് പിന്നാലെ ഭാര്യയും ഇളയ മകനും ഇന്നലെ വൈകിട്ട് മരിച്ചിരുന്നു.

നെഞ്ചോട് ചേർത്ത് വളർത്തിയ പൊന്നുമക്കളുമായി റീന മടങ്ങുന്നു; കണ്ണീരിൽ മുങ്ങി ഗ്രാമം

കായലോട്ട് താഴെ റേഷൻ കടയ്ക്ക് സമീപം കീറിയപറമ്പത്ത് രാജു(48)ന്റെ ഭാര്യ റീന(40) ആണ്  മരിച്ചത്. രാജുവും, 17 വയസ്സുകാരൻ മകൻ സ്റ്റാലിഷും ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി മരിച്ചിരുന്നു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്നതിനിടെ ഇവരുടെ മറ്റൊരു മകൻ സ്റ്റെഫിൻ(14) വ്യാഴാഴ്ച വൈകുന്നേരത്തോടെ മരണപ്പെട്ടു.

ചൊവ്വാഴ്ച പുലർച്ചെ രണ്ടരമണിയോടെയാണ് രാജുവിനും കുടുംബത്തിനും തീപ്പൊള്ളലേറ്റത്.

തിങ്കളാഴ്ച സമീപത്തെ വിവാഹവീട്ടിൽനിന്ന് രാത്രി വൈകിയാണ് റീനയും മക്കളും തിരിച്ചെത്തിയത്. രാജു വീട്ടിൽത്തന്നെയായിരുന്നു.

റീനയുടെയും സ്റ്റെഫിൻ്റെയും പോസ്റ്റ്മോർട്ടം ഇന്ന് രാവിലെ; മൃതദേഹങ്ങൾ മൂന്ന് മണിയോടെ വീട്ടിലെത്തിക്കും

പുലർച്ചെ രണ്ടരമണിയോടെ വിവാഹവീട്ടിലെ ആവശ്യത്തിന് മത്സ്യം വാങ്ങാൻ പോകുകയായിരുന്ന അയൽവാസികൾ രാജുവിന്റെ വീട്ടിൽനിന്ന് കൂട്ടനിലവിളികേട്ട് ഓടിയെത്തുകയായിരുന്നു.

ശരീരത്തിൽ തീപടർന്ന് പ്രാണരക്ഷാർഥം വീടിനുള്ളിൽനിന്ന് പുറത്തേക്കു കടക്കാൻ ശ്രമിക്കുന്ന വീട്ടുകാരെയാണ് കണ്ടത്.

ഉടൻതന്നെ നാലുപേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റി.

പാനൂരിൽനിന്ന് അഗ്നിരക്ഷസേനയെത്തിയാണ് തീയണച്ചത്. കിടപ്പുമുറി പൂർണമായി കത്തിനശിച്ചനിലയിലാണ്.

കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

നാദാപുരം ഡിവൈ.എസ്.പി. പി.എ. ശിവദാസിന്റെ നേതൃത്വത്തിൽ ഫൊറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Tears rained down; Mother and son rest in the same pit

NEWS ROUND UP