നാദാപുരം : ഭക്ഷ്യ കിറ്റും, സൗജന്യ റേഷനും ജനങ്ങളുടെ അവകാശമാണെന്നും ഔദാര്യമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കോവിഡ് കാലത്ത് ജനങ്ങളെ പട്ടിണിക്കിടാതിരിക്കാനാണ് ജനങ്ങൾക്ക് ഭക്ഷ്യക്കിറ്റ് നൽകിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസ് വർഗ്ഗീയതയോട് സമരസപ്പെടുകയാണ്.
മുസ്ലീം ലീഗും ബി ജെ പി യെ പ്രീണിപ്പിക്കുകയാണെന്ന് പിണറായി വിജയൻ പറഞ്ഞു.
കേരളത്തിൻ്റെ ‘ക്യാപ്റ്റൻ’ എന്ന് വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കാണാനും കേൾക്കാനും പുറമേരിയിൽ പതിനായിരക്കണക്കിന് പേരാണ് എത്തിച്ചേർന്നത്.
നാദാപുരം, കുറ്റ്യാടി, വടകര മണ്ഡലങ്ങളിലെ എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന്നും ,വോട്ട് ചോദിക്കാനുമാണ് പിണറായി വിജയൻ പുറമേരിയിൽ എത്തിയത്.
കുട്ടികളും, പ്രായമായവരുമടക്കം ജീവിതത്തിൻ്റെ നാനാതുറകളിലുള്ള പതിനായിരങ്ങൾ എത്തിച്ചേർന്ന പരിപാടിയിൽ സി പി ഐ (എം) ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ , മണ്ഡലങ്ങളിലെ വിവിധ എൽ.ഡി.എഫ് നേതാക്കൾ സ്ഥാനാർത്ഥികളായ ഇ കെ വിജയൻ, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, മനയത്ത് ചന്ദ്രൻ എന്നിവർ പങ്കെടുത്തു. അഡ്വ: പി ഗവാസ് സ്വാഗതം പറഞ്ഞു.
പിണറായിയുടെ പര്യടനത്തോടെ പ്രചാരണത്തിൻ്റെ അവസാനഘട്ടത്തിൽ വൻ മുന്നേറ്റം നടത്താൻ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് നേതാക്കളും പ്രവർത്തകരും