Categories
Latest

കോവിഡ് രോഗിയുമായി സമ്പർക്കമുള്ള ജീവനക്കാരുമായി തുറന്ന കല്ലാച്ചിയിലെ ടെക്സ്റ്റൈൽസ് അടച്ചുപൂട്ടാൻ നിർദ്ദേശം

നാദാപുരം : കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന് നാദാപുരം ഗ്രാമപ്പഞ്ചായത്തിൽ നടപടികൾ ശക്തമാക്കി .

കോവിഡ്പോസിറ്റീവായ ആളുമായി സമ്പർക്കമുണ്ടായിരുന്ന ജീവനക്കാരുമായി തുറന്ന് പ്രവർത്തിച്ച കല്ലാച്ചി ടൗണിലെ ടെക്സ്റ്റൈൽസ് അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി .

നാദാപുരം പഞ്ചായത്തിൽ നിലവിൽ 150 ഓളം പോസിറ്റീവ് കേസുകളുണ്ട് .

കേസുകൾ വർദ്ധിച്ച് പഞ്ചായത്ത് ലോക്ക് ഡൗണിലേക്ക് പോകാതിരിക്കാൻ വരുംദിവസങ്ങളിൽ പഞ്ചായത്തും ആരോഗ്യ വകുപ്പും കർശന നടപടികളിലേക്ക് നീങ്ങും .

ഇന്ന് നടന്ന പരിശോധനയിൽ പഞ്ചായത്ത് സെക്രട്ടറി എം.പി റജുലാൽ ,താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ പി.വി ,പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് ബാബു കെ എന്നിവർ പങ്കെടുത്തു .

നാദാപുരം പഞ്ചായത്തിൽ കോവിഡ് 19 നിയന്ത്രിക്കുന്നതിന് പൊതുജനങ്ങളും വ്യാപാരികളും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്ന് സെക്രട്ടറി എം.പി റജുലാൽ അറിയിച്ചു .

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Secretary MP Rajulal said the public and traders should be extra vigilant in controlling covid 19 in Nadapuram panchayath.

NEWS ROUND UP