തലയ്ക്കല്‍ ചന്തുവിന്റെ സ്മാരക ട്രോഫി    അമ്പെയ്ത്ത് മത്സരങ്ങള്‍ നാളെ തുടങ്ങും

By | Friday January 11th, 2019

SHARE NEWS

 

നാദാപുരം :   പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള 36ാ മത് തലയ്ക്കല്‍ ചന്തു സ്മാരക റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള അമ്പെയ്ത്ത് മത്സരങ്ങള്‍  ജനുവരി 12,13 എന്നീ തീയതികളില്‍ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് സ്റ്റേഡിയം ഗ്രൗണ്ടില്‍ നടത്തും. നാളെ  രാവിലെ 10 ന് എ പ്രദീപ്കുമാര്‍ എം.എല്‍.എ അമ്പെയത്ത് മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ വി.ടി സത്യന്‍ അധ്യക്ഷത വഹിക്കും.
ജനുവരി 13 വൈകീട്ട് മൂന്ന് മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്യും.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരമുഖത്ത് സ്വതന്ത്ര ഇന്ത്യക്കായി പടപൊരുതിയ വയനാട്ടിലെ       കുറിച്യരുടെയും, കുറുമരുടേയും പടനായകനായിരുന്ന തലയ്ക്കല്‍ ചന്തുവിന്റെ സ്മരണ      നിലനിര്‍ത്തുന്നതിനും, പട്ടികവര്‍ഗ്ഗക്കാരുടെ പാരമ്പര്യ അമ്പെയ്ത്തിലുള്ള പ്രാവീണ്യം പരിപോഷിപ്പിക്കുന്നതിനും വേണ്ടി കിര്‍താഡ്‌സിന്റെ നേതൃത്വത്തിലാണ് മത്സരം നടത്തുന്നത്. ഈ വര്‍ഷത്തെ അമ്പെയ്ത്ത് മത്സരത്തില്‍ ആകെ 30 ടീമുകളാണ് പങ്കെടുക്കുന്നത്.
26 ടീമുകള്‍ വയനാട്, കണ്ണൂര്‍ ജില്ലകളിലെ കുറിച്യ സമുദായത്തില്‍ നിന്നുമാണ്.  രണ്ടു ടീമുകള്‍ പാലക്കാട് ജില്ലയിലെ ഇരുള സമുദായത്തില്‍പ്പെട്ടവരും ഇടുക്കി ജില്ലയിലെ മലയരയ സമുദായത്തില്‍ നിന്നും വയനാട് ജില്ലയിലെ വയനാട് കാടര്‍ സമുദായത്തില്‍ നിന്നും ഒന്നു വീതവും ഉള്‍പ്പെടുന്നതാണ്.

Loading...
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്