തലശേരി – നാദാപുരം സംസ്ഥാന പാതയില്‍ കൂറ്റന്‍ മരം കടപുഴകി വീണ് ഗതാഗത തടസപ്പെട്ടു

By | Saturday July 21st, 2018

SHARE NEWS

നാദാപുരം ∙തോരാതെ പെയ്യുന്നമഴയ്ക്കിടയിൽ മണ്ണിടിഞ്ഞും മരങ്ങൾ വീണും പലയിടങ്ങളിലും നഷ്ടം.ചെക്യാട് മണ്ണിടിഞ്ഞു റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

നാദാപുരം തലശ്ശേരി പാതയിൽ പെരിങ്ങത്തൂർ പാലത്തിനു താഴെയായി തോണിക്കടവിൽ കൂറ്റൻ മരം നിലംപൊത്തി. കായപ്പനച്ചി ഭാഗത്ത് കാറ്റിൽ‌ ഒട്ടേറെ മരങ്ങൾ കടപുഴകി. പരസ്യ ബോർഡുകളിലെ ഫ്ലെക്സുകൾ കാറ്റിൽ പറന്നു പോയി.

ചെക്യാട് നെല്ലിക്കാപറമ്പ് അരൂണ്ട റോഡിൽ ഏറെ ഉയരത്തിലുള്ള കൃഷിയിടം മണ്ണിടിഞ്ഞു റോഡിലേക്ക് വീണതോടെ ഇതു വഴിയുള്ള യാത്രാദുരിതം ദുസ്സഹമായി. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങുകളും മറ്റും നിലംപൊത്തുമെന്ന സ്ഥിതിയാണ്. മണ്ണിടിഞ്ഞ ഭാഗത്ത് വീണ്ടും മണ്ണിടിയാനും സാധ്യതയുണ്ട്.

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്