Categories
Latest

തണൽ വീട് അന്തേവാസികൾക്ക് സൗജന്യ ഭക്ഷ്യ കിറ്റുകൾ നൽകി

എടച്ചേരി : കന്യാസ്ത്രീ മഠങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവർക്ക് സൗജന്യമായി കിറ്റുകൾ വിതരണം ചെയ്യുന്ന സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി എടച്ചേരിയിൽ പ്രവർത്തിക്കുന്ന ‘തണൽ വീട് ” അന്തേവാസികൾക്ക് സൗജന്യ ഭക്ഷ്യ കിറ്റുകൾ നൽകി.

ഇന്ന് രാവിലെ 9 മണിക്ക് എടച്ചേരിയിലെ തണൽ വീടിൽ നടന്ന ചടങ്ങിൽ താലൂക്ക് സപ്ലൈ ഓഫീസർ .സജീവൻ.ടി.സി, അസി. താലൂക്ക് സപ്ലെ ഓഫീസർ സീമ. പി , റേഷനിംഗ് ഇൻസ്പെക്ടർ നിജിൻ.ടി.വി എന്നിവർ ചേർന്ന് കിറ്റുകൾ വിതരണം ചെയ്തു.

ചടങ്ങിൽ ജീവനക്കാരായ വി.വി.പ്രകാശ്, ശ്രീജിത്ത് കുമാർ കെ.പി, ഗിരീഷ്.കെ, സപ്ലൈകോ മാനേജർ സി തോഷ് കുമാർ എന്നിവരും പങ്കെടുത്തു.

തദവസരത്തിൽ എsച്ചരി തണൽ അഡ്മിനിസ്ട്രേറ്റർ രാജൻ മാണിക്കോത്ത്, പ്രസിഡണ്ട് പ്രദീപ് .ടി, സൈക്യാട്രി സോഷ്യൽ വർക്കർ സുസ്മിത ജേക്കബ്, തണൽ ഇൻ ചാർജ് ഷാജഹാൻ തുടങ്ങിയവരും ജീവനക്കാരും അന്തേവാസികളും പങ്കെടുത്തു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: thanal veedu inmates were given free food kits

NEWS ROUND UP