Categories
Latest

നാടിന് കരുതലാകാൻ നവധ്വനി സ്വരൂപിച്ച തുക കൈമാറി

നാദാപുരം : കോവിഡ് പ്രതിരോധത്തിനോടനുബന്ധിച്ച്‌ വളയം ഗ്രാമപഞ്ചായത്തിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നവധ്വനി ക്ലബ് എ.കെ ജംഗ്ഷൻ സ്വരൂപിച്ച തുക കൈമാറി.

നവധ്വനിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച 19,151 രൂപ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷിന് വാർഡ് മെമ്പർ സിനില പി.പി കൈമാറി.

പഞ്ചായത്ത് സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ കെ. വിനോദൻ, അസി. സെക്രട്ടറി കെ.കെ വിനോദ്, ക്ലബ് പ്രസിഡന്റ് ശരത്ത് എ.കെ, സെക്രട്ടറി ലിജിൻ. ടി.പി, ട്രഷറർ ജിതേഷ് വി വി, രാജൻ വി.വി, രമീഷ് എം എന്നിവർ പങ്കെടുത്തു .

പഞ്ചായത്തിൽ രണ്ടാം കോവിഡ് വ്യാപന കാലത്ത് നവധ്വനി തങ്ങളുടെ ക്ലബ് അംഗങ്ങളിൽ നിന്നും സംഭാവന സ്വരൂപിച്ച് നൽകിയത് മാതൃകാ പ്രവർത്തനമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് പറഞ്ഞു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: The amount collected by Navadhwani was handed over to take care of the country

NEWS ROUND UP