Categories
Latest

താനക്കോട്ടൂരിൽ ബാഫഖി സെന്റർ ആറ് സുരക്ഷ കണ്ണാടികൾ സ്ഥാപിച്ചു

പാറക്കടവ് : പൊതു ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത്, താനക്കോട്ടൂർ രണ്ടാം വാർഡിൽ അപകട സാധ്യതയുള്ള നെല്യാട്ട് മുക്ക്, ആദായ മുക്ക്, പുതിയോട്ടിൽ മുക്ക്, കഞ്ഞോട്ടുമ്മൽ മുക്ക്, മീത്തലെ പറമ്പ് മുക്ക് എന്നീ സ്ഥലങ്ങളിൽ
താനക്കോട്ടോർ ബാഫഖി സെന്ററിന്റെ നേതൃത്വത്തിൽ ആറ് സുരക്ഷാ മിറർ റിഫ്ലക്ടറുകൾ സ്ഥാപിച്ചു .

വളയം സബ് ഇൻസ്‌പെക്ടർ വിനോദ് മിറർ റിഫ്ലക്ടർ അനാവരണം കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു.

ചടങ്ങിൽ മുസ്ലിം ലീഗ് നേതാക്കന്മാരായ വയലുങ്കര ഹസ്സൻ ഹാജി, ഒ.വി നാസർ, ബാഫഖി സെന്റർ പ്രവർത്തകരായ നൗഷാദ് മാവുള്ള, മുഹമ്മദ്‌ എൻ, സലാം കയനോൾ, അൻസാർ സിപി, റാഷിദ്‌ ഒ, അസ്ഹദ് തയ്യുള്ള,മുജീബ് കെ, റംഷിദ് കെ, ആഷിർ പി ടി, മുഹമ്മദ്‌ സി കെ, അഫ്സൽ ആർ കെ, അസീസ് നെല്യാട്ട്, അസ്ലഹ് പി, അഷ്‌റഫ്‌ പി. ആർ തുടങ്ങിയവർ സംബന്ധിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: The Bafakhi Center in Thanakottur has installed six safety mirrors

NEWS ROUND UP