തെരുവം പറമ്പിൽ ബോംബേറ്;പൊലീസ് സംഘം സ്ഥലത്തെത്തി 

By | Saturday May 25th, 2019

SHARE NEWS

നാദാപുരം: തെരുവം പറമ്പിൽ സിപിഐ എം ഓഫീസിന്  നേരെ ബോംബേറ് . ബോംബ് റോഡിൽ വീണ് പൊട്ടി .അക്രമിസംഘം ബൈക്കിൽ രക്ഷപ്പെട്ടു.   പൊ ലീസ് സംഘം സ്ഥലത്തെത്തി  കാവൽ ഏർപ്പെടുത്തി. കുന്ന് രാത്രി ഏഴരയോടെയാണ് അക്രമം .  ബിനു രക്ത സാക്ഷി സ്മാരക ത്തിന് 50 മീറ്റർ അകലെയാണ് സംഭവം .   ചെറുമോത്ത് വൻ സ്ഫോടക  ശേഖരം പിടികൂടിയ സംഭവത്തിൽ കുറ്റവാളികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്ന് പ്രിൻസ് എബ്രഹാം വളയത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നാദാപുരം ചേലക്കാട് ബോംബ് ശേഖരം കണ്ടെത്തിയ സംഭവത്തിലും പോലീസ് അന്വേഷണം തുടരുകയാണ്.ഇതിനിടയിലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വളയത്ത് ബോംബ് ശേഖരം പിടികൂടിയത്.

വളയം പള്ളിമുക്കിൽ നിന്നാണ് സ്റ്റീൽ ബോംബുകൾ അടക്കമുള്ള സ്പോടക വസ്തുക്കൾ പോലീസ് കണ്ടെടുതതിനുള്ള അന്വേഷണമാണ് തുടരുന്നത് .  വളയം പോലീസ് നടത്തിയ പരിശോധനയിൽ 2 സ്റ്റീൽ ബോംബ്, 20 ഗുണ്ടുകൾ, ഇവ നിർമ്മിക്കാനുപയോഗിച്ച വെടിമരുന്ന് ശേഖരം എന്നിവ കണ്ടെത്തിയിരുന്നു.

Loading...
Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്