അതിർത്തി രക്ഷാസേന നാടിന് തണലാകുന്നു; അരീക്കര കുന്നിലെ ബിഎസ്എഫ് അംഗങ്ങൾ കുറുവന്തേരി യു പി സ്കൂൾ ശുചീകരിച്ചു

By | Monday December 2nd, 2019

SHARE NEWS

 

നാദാപുരം : അതിർത്തി രക്ഷാസേന നാടിന് തണലാകുന്ന വാര്‍ത്ത . അരീക്കര കുന്നിലെ ബിഎസ്എഫ് അംഗങ്ങൾ കുറുവന്തേരി യു പി സ്കൂൾ പരിസരം ശുചീകരിച്ചു.

അതിർത്തിരക്ഷാസേന ( ബി.എസ്.എഫ് ) രൂപീകരണ ദിനമാണ് ഡിസംബർ ഒന്ന്. രാജ്യത്തിന്റെ കാവൽ ഭഡൻമാരുടെ സേനക്ക് ഇത് 54 ലാം പിറന്നാൾ. കേരളത്തിലെ രണ്ടാമത് ബിഎസ്എഫ് യൂനിറ്റായ അരീക്കര കുന്നിലെ സൈനികർ ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന തങ്ങളുടെ ആഘോഷം നാടിന് വേണ്ടി സമർപ്പിക്കുകയാണ് .

ആദ്യ ദിവസം നാല്പത് ബിഎസ്എഫ് അംഗങ്ങൾ കുറുവന്തേരി യു പി സ്കൂൾ ശുചീകരിച്ചു .പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും കുറ്റിക്കാടുകളും മൂന്ന് മണിക്കൂർ കൊണ്ട് നീക്കം ചെയ്തു. അസി.കമാന്റന്ററ്റ് ശ്രീവാസ്ഥവ ഓഫീസർ പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി. ചെക്യാട് ഗ്രാമപഞ്ചായത്ത് അംഗം കെ.പി കുമാരൻ സന്നിഹിതനായി.

ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട അർദ്ധസൈനിക വിഭാഗമാണ് അതിർത്തി രക്ഷാ സേന (ബി.എസ്.എഫ്.). പ്രധാനമായും ഇന്ത്യയുടെ അതിർത്തികൾ ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കുക, അതിർത്തി വഴിയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറുന്നത് തടയുക തുടങ്ങിയ ഉത്തരവാദിത്തങ്ങളാണ് അതിർത്തി രക്ഷാ സേനക്കുള്ളത്.

186 ബറ്റലിയനുകളിലായി വനിതകൾ ഉൾപ്പെടെ,240,000 ഭടന്മാരുള്ള ഈ സേന 1965 ലാണ് സ്ഥാപിതമായത്. ഇത് ലോകത്തിലെ ഏറ്റവും വലിയ അതിർത്തി രക്ഷാ സേനകളിൽ ഒന്നാണ്

സേനയുടെ ചരിത്രം വായിക്കാം ……

1947 മുതൽ 1965 വരെ ഇന്ത്യയുടെ അതിർത്തികൾ സംരക്ഷിച്ചിരുന്നത് അതിർത്തി സംസ്ഥാനങ്ങളിലെ പോലീസ് ആയിരുന്നു.വിവിധ സംസ്ഥാനങ്ങൾ തമ്മിൽ വേണ്ടത്ര ഏകോപനം ഇക്കാര്യത്തിൽ ഉണ്ടായിരുന്നില്ല.

1965 ലെ ഇന്തോ-പാക് യുദ്ധത്തിൽ ഇതു വളരെ വ്യക്തമാകുകയും ശക്തമായ ഒരു അതിർത്തി സേനയുടെ ആവശ്യം ബോധ്യപ്പെടുകയും ചെയ്തതിനെത്തുടർന്നാണ് ബി.എസ്.എഫ്. രൂപീകരിക്കപ്പെട്ടത്.കെ.എസ്.റുസ്തൊംജി ആയിരുന്നു രൂപീകരണ സമയത്ത് ബി.എസ്.എഫ്. ഡയറക്ടർ ജനറൽ.1971ൽ നടന്ന ഇന്തോ-പാക് യുദ്ധത്തിൽ ബി.എസ്.എഫ് അതിന്റെ ശേഷി തെളിയിക്കുകയുണ്ടായി.

അതിർത്തി രക്ഷാ സേനക്ക് സ്വന്തമായി ഹെലിക്കോപ്റ്ററുകളും വിമാനങ്ങളുമുണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്