കല്ലേരി കാത്തിരിക്കുന്ന വലിയ ദുരന്തം ;അപ്രോച്ച് റോഡില്‍ സുരക്ഷാ ഭിത്തിയില്ല

By | Thursday February 7th, 2019

SHARE NEWS

നാദാപുരം : കടത്തനാടിന്‍റെ വികസന സ്വപ്നമായ മാഹി കനാല്‍ യാഥാര്‍ത്യ മാകുന്നതിന്റെ ഭാഗമായി കല്ലേ രിയില്‍ കനാല്‍ പാല നിര്‍മ്മാണം പൂര്‍ത്തിയായി. ഒപ്പം വലിയ അപകട ഭീതിയും ഇവിടെ ഉയര്‍ന്നു കഴിഞ്ഞു.

Loading...

പാലതിനോടനുബന്ധിച്ച് കല്ലേരി ക്ഷേത്ര പരിസരത്ത് നിര്‍മ്മിച്ച അപ്രോച്ച് റോഡിലാണ് അപകടം പതിയിരിക്കുന്നത്. സ്വകാര്യ ഏജന്‍സിയാണ് പാലം നിര്‍മ്മാണവും അപ്രോച്ച് റോഡ്‌ നിര്‍മ്മാണവും കരാര്‍ ഏറ്റെടുത്ത്. കഴിഞ്ഞ മാസം രണ്ടാഴ്ചയോളം റോഡ്‌ അടച്ചാണ് അപ്രോച്ച് റോഡ്‌ പണിതത്.

ഗതാഗതം പുനരാരംഭിച്ച് റോഡ്‌ തുറന്നെങ്കിലും താല്‍ക്കാലികമായി പോലും സുരക്ഷാ ഭിത്തി നിര്‍മ്മിച്ചിട്ടില്ല. രണ്ട്‌ മീറ്ററോളം ഉയരത്തി നിര്‍മ്മിച്ച അപ്രോച്ച് റോഡില്‍ ചെറുമെറ്റലുകള്‍ നിറഞ്ഞതിനാല്‍ മോട്ടോര്‍ ബൈക്കുകള്‍ തെന്നി മറിയാന്‍ സാധ്യത ഏറെയാണ്‌.

ഒരു ദുരന്തമുണ്ടാകാന്‍ കാത്തിരിക്കാതെ സുരക്ഷ ഒരുക്കാന്‍ അധികൃതര്‍ ഇനിയും വൈകരുത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്