നാദാപുരം : അരൂണ്ടയിൽ പൊള്ളലേറ്റ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേരുടെ നില അതീവ ഗുരുതരം.
മൂത്തമകൻ്റെ നില അല്പം മെച്ചപ്പെട്ടു. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്ന് നാല് പേരെയും അല്പസമയം മുമ്പ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക് മാറ്റി.
ചെക്യാട് – വളയം പഞ്ചായത്തുകളുടെ അതിർത്തിയായ അരൂണ്ടയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായത്. പൂങ്കുളം – കായലോട്ട് താഴെ റോഡിലെ റേഷൻ കടക്ക് സമീപത്തെ കീറിയ പറമ്പത്ത് രാജുവും ഭാര്യ റീനയും മക്കളും അടങ്ങുന്ന കുടുംബമാണ് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായത്.
വീടിനകത്ത് തീ പടർന്ന നിലയിലുണ്ട്. ഇന്ന് പുലർച്ചെ രണ്ടര മണിയോടെ വീട്ടിൽ നിന്ന് കൂട്ട നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ നാല് പേരെയും ആദ്യം തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ട് പോയിരുന്നു.
സ്ഥലത്തെത്തിയ പാനൂർ അഗ്നിശമന സേന വീടിനകത്തെ തീയണച്ചു. റീനയും മക്കളും കിടന്നുറങ്ങിയ കട്ടിലും കിടക്കയും കത്തിനശിച്ചിട്ടുണ്ട്.
പൊള്ളലേറ്റ രാജുവിൻ്റെ മൂത്ത മകൻ ഷാറ്റിഷ് ഇന്നലെ രാത്രി പത്ത് മണി വരെ സമീപത്തെ ഒരു വിവാഹ വീട്ടിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
പ്രവാസിയായ രാജു, ഭാര്യ റീന, ഇളയ മകൻ സെറ്റഷിൻ എന്നിവരുടെ നിലയാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്.