നാദാപുരത്തിന്‍റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്

By | Tuesday September 15th, 2020

SHARE NEWS

നാദാപുരം: പ്ലാന്‍ഫണ്ട് വെട്ടിക്കുറച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുകയും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ സെപ്റ്റംബര്‍ 15ന് രാവിലെ 10 മുതല്‍ പഞ്ചായത്ത്-മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ ഓഫീസുകള്‍ക്ക് മുന്നില്‍ സത്യാഗ്രഹം നടത്തും.ഇതിൻ്റെ ഭാഗമായി നാദാപുരം പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഇന്ന് 10 മണി മുതൽ കോവിഡ് മാനദണ്ഡം പാലിച്ച് സത്യാഗ്രഹ സമരം നടത്തും. സമരം കെ.പി സി സി എക്സിക്യൂട്ടീവ് മെമ്പർ സി വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മുഴുവൻ ജനപ്രതിനിധികളും പങ്കെടുക്കണമെന്ന് മണ്ഡലം പ്രസിഡൻ്റ് അഡ്വ.കെ.എം.രഘുനാഥ് ആവശ്യപ്പെട്ടു.

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്