Categories
nadapuram

സാമുദായിക അന്തരീക്ഷം തകർക്കാൻ സി.പി.എം. ശ്രമിക്കുന്നു – പി.കെ. കുഞ്ഞാലിക്കുട്ടി

നാദാപുരം: കേന്ദ്രത്തിൽ ബി.ജെ.പി. പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ച് ലാഭമുണ്ടാക്കുമ്പോൾ അതേനയം തന്നെയാണ് സി.പി.എം. കേരളത്തിലും നടപ്പാക്കുന്നതെന്ന് മുസ്‌ലിം ലീഗ് അഖിേലന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാദാപുരത്ത് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾക്ക് നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നില നിൽക്കുന്ന സാമുദായിക അന്തരീക്ഷം തകർക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്.

യു.ഡി.എഫിന്റെ രാഷ്ട്രീയ പ്രവർത്തനം സമന്വയത്തിന്റേതാണെന്നും മതേതരത്വവും വികസനവും പുലരണമെങ്കിൽ യു.ഡി.എഫ്. അധികാരത്തിൽ വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ്. ചെയർമാൻ എം.പി. സൂപ്പി അധ്യക്ഷത വഹിച്ചു. കെ. മുരളീധരൻ എം.പി., പാറക്കൽ അബ്ദുല്ല, എം.എൽ.എ., ഉമ്മർ പാണ്ടികശാല, എൻ.സി. അബൂബക്കർ,

ഷിജു ബീരാൻ, കെ. പ്രവീൺ കുമാർ, സി.കെ. സുബൈർ, സൂപ്പി നരിക്കാട്ടേരി, മുഹമ്മദ് ബംഗ്ലത്ത്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ , വി.വി. മുഹമ്മദലി, തുടങ്ങിയവർ സംസാരിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: The CPM wants to destroy the communal atmosphere. Trying - P.K. kunjalikkutty

NEWS ROUND UP