Categories
Latest

തര്‍ക്കം തീര്‍ന്നില്ല, കോണ്‍ഗ്രസ്സിന് വളയത്ത് രണ്ട് സ്ഥാനാര്‍ത്ഥികള്‍ 

നാദാപുരം : സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ തര്‍ക്കം പരിഹരിക്കാന്‍ അവസാന മണിക്കൂറിലും നേതൃത്വത്തിന് കഴിഞ്ഞില്ല.

വളയം ഒന്നാം വാര്‍ഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  ചേരി തിരിഞ്ഞ്  സ്ഥാനാര്‍ത്ഥികളെ  നിശ്ചയിച്ചു.

വന്‍ ഭൂരിപക്ഷത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു വരുന്ന വാര്‍ഡിലാണ് നേതൃത്വത്തെ വെല്ലുവിളിച്ച് ഒരു വിഭാഗം മുന്നോട്ട് വന്നത്.

പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ആയിരുന്ന അന്തരിച്ച തറേക്കണ്ടികുഞ്ഞിരാമന്റെ മരുമകളെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്.

ഇതിനെതിരെയാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പി പി രവീന്ദ്രന്റെ മകളെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്ത് വന്നത്.

സംഭവം വിവാദം ആയപ്പോള്‍ തീരുമാനം ഉണ്ടാക്കാന്‍ ഡിസിസി നേതൃത്വത്തിനെ വിട്ടെങ്കിലും പത്രിക സമര്‍പ്പിക്കാനുള്ള അവസാന നാള്‍ എത്തിയിട്ടും സംയപനം ഉണ്ടാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.

ഇന്നലെ രാത്രി ചേര്‍ന്ന പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തില്‍ അറുപതോളം പേര്‍ പങ്കെടുത്ത് രവീന്ദ്രന്റെ മകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: The dispute is not over, with two candidates in valayam for Congress

NEWS ROUND UP